Breaking News

തൃക്കണ്ണാട് കടലേറ്റം; ബിജെപി പ്രവര്‍ത്തകര്‍ റോഡ് ഉപരോധിച്ചു


തൃക്കണ്ണാടിലെ കടല്‍ക്ഷോഭത്തില്‍ നിന്ന് തീരദേശ മേഖലയെ സംരക്ഷിക്കണമെന്നും ജനങ്ങളുടെ ജീവനും വീടുകള്‍ക്കും സംരക്ഷണം നല്‍കണമെന്നാവശ്യപ്പെട്ടും ബിജെപി ഉദുമ പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ റോഡ് ഉപരോധത്തില്‍ പ്രതിഷേധം ആര്‍ത്തിരമ്പി. റോഡ് ഉപരോധിച്ച പ്രവര്‍ത്തകര്‍ കടലില്‍ ഇറങ്ങിയും പ്രതിഷേധിച്ചു. സമരപരിപാടി ബിജെപി കോഴിക്കോട് മേഖല പ്രസിഡന്റ് അഡ്വ.കെ.ശ്രീകാന്ത് ഉദ്ഘാടനം ചെയ്തു. പിന്നീട് പോലീസ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് നീക്കി.


No comments