Breaking News

ഭക്ഷണം പാകം ചെയ്യുന്നതിനിടയിൽ തൊഴിലുറപ്പ് തൊഴിലാളി കുഴഞ്ഞു വീണു മരിച്ചു


കാസർകോട്: ഭക്ഷണം പാകം ചെയ്യുന്നതിനിടയിൽ തൊഴിലുറപ്പ് തൊഴിലാളി കുഴഞ്ഞു വീണു മരിച്ചു. പൊയ്നാച്ചി, പറമ്പ, കുണ്ടടുക്കത്തെ പരേതനായ കോരൻ- കുഞ്ഞിപ്പെണ്ണ് ദമ്പതികളുടെ മകൾ സുധ(37)യാണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ എഴുമണിക്ക് അടുക്കളയിൽ ഭക്ഷണം പാചകം ചെയ്യുകയായിരുന്നു സുധ. ഇതിനിടയിൽ കുഴഞ്ഞു വീഴുകയായിരുന്നു. മകളും കരിച്ചേരി ഗവ. യു പി സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിനിയുമായ രജിത വിവരം ഉടൻ തന്നെ അയൽപക്കത്തുള്ള സഹോദരനെ അറിയിച്ചു. സഹോദരനും ബന്ധുക്കളും ചേർന്ന് സുധയെ ഉടൻ ചട്ടഞ്ചാലിലെ ആശുപത്രിയിൽ എത്തിച്ചു. നില ഗുരുതരമായതിനാൽ ജനറൽ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം മോർച്ചറിയിലേക്കു മാറ്റി.

സഹോദരങ്ങൾ: കുട്ട്യൻ, അപ്പക്കുഞ്ഞി, കുമാരൻ, നാരായണൻ, ദേവകി, ജാനകി, പരേതനായ കൃഷ്ണൻ. സുധയുടെ ആകസ്മിക മരണം നാടിനെ കണ്ണീരിലാഴ്ത്തി.

No comments