കാപ്പാ നിയമം ലംഘിച്ച പ്രതിയെ ഹൊസ്ദുർഗ് പോലീസ് അറസ്റ്റ് ചെയ്തു
ഹോസ്ദുർഗ്: കാപ്പാ നിയമം ലംഘിച്ച പ്രതിയെ ഹൊസ്ദുർഗ് പോലീസ് അറസ്റ്റ് ചെയ്തു. സൗത്ത് ചിത്താരി സ്വദേശി സി കെ ഷഹീറിനെ (22) ആണ് കണ്ണൂർ റേഞ്ച് ഡി ഐ ജി യുടെ കാപ്പാ ഉത്തരവ് ലംഘിച്ച് പോലീസ് സ്റ്റേഷനിൽ തുടർച്ചയായി ഹാജരാകാത്തതിനാലാണ് ഹോസ്ദുർഗ് പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ അജിത്ത് കുമാർ പി, സബ് ഇൻസ്പെക്ടർ ശാർങ്‌ഗധരൻ എ ആർ, SCPO രാകേഷ് എന്നിവർ ചേർന്ന് അറസ്റ്റ് ചെയ്തത് . കാപ്പാ നിയമ പ്രകാരം കഴിഞ്ഞ ഫെബ്രുവരി മാസം മുതൽ ആറു മസക്കാലത്തേക്ക് എല്ലാ ഞായറാഴ്ചയും സ്റ്റേഷൻ ഹൗസ് ഓഫീസർ മുൻപാകെ ഹാജരായി ഒപ്പ് രേഖപ്പെടുത്തേണ്ടിയിരുന്ന പ്രതി തുടർച്ചയായി സ്റ്റേഷനിൽ ഹാജരാകാത്തതിനെ തുടർന്നാണ് നടപടി.
ഹോസ്ദുർഗ്, ബേക്കൽ സ്റ്റേഷനുകളിലായി 5 കേസ്സുകളിൽ പ്രതിയാണ് ഇയാൾ. അറസ്റ്റ് ചെയ്ത പ്രതിയെ കോടതി ഉത്തരവ് പ്രകാരം റിമാൻ്റിൽ പാർപ്പിച്ചു.
No comments