Breaking News

അച്ഛനമ്മമാര്‍ക്കൊപ്പം ഉറങ്ങിക്കിടക്കവേ കുടിലിൽ കയറി പുലി ആക്രമിച്ചു; നാല് വയസുകാരന് പരിക്ക്


തൃശ്ശൂര്‍: മലക്കപ്പാറയില്‍ കുടിലിൽ കയറി നാല് വയസുകാരനെ പുലി ആക്രമിച്ചു. മലക്കപ്പാറ വീരൻകുടി ആദിവാസി ഊരിലെ നാല് വയസുകാരനെ പുലി ആക്രമിച്ചു. ചെറിയ പരിക്കുകളോടെ കുട്ടി രക്ഷപ്പെട്ടു. അച്ഛനും അമ്മയ്ക്കും ഒപ്പം ഉറങ്ങിയ കുട്ടിയെ കുടിലിൽ കയറിയാണ് പുലി ആക്രമിച്ചത്. ആക്രമണം ഇന്ന് പുലർച്ചെ മൂന്ന് മണിക്കായിരുന്നു സംഭവം. വീരൻകുടി ഊരിലെ ബേബി, രാധിക ദമ്പതികളുടെ മകൻ രാഹുലിനാണ് പരിക്കേറ്റത്. കുട്ടിയുടെ മാതാപിതാക്കള്‍ ബഹളം വച്ചപ്പോൾ പുലി കുടിലിൽ നിന്ന് ഓടി. കുട്ടിയെ ചാലക്കുടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

No comments