വനമിത്ര പുരസ്‌കാരം- 2025 അപേക്ഷ ക്ഷണിച്ചു
ജൈവവൈവിധ്യ സംരക്ഷണ രംഗത്തെ അഭിനന്ദനാര്‍ഹമായ പ്രവര്‍ത്തനങ്ങള്‍ക്ക് സംസ്ഥാന വനം-വന്യ ജീവി വകുപ്പ് വനമിത്ര അവാര്‍ഡ് നല്‍കുന്നു. 25000 രൂപയും, ഫലകവും അടങ്ങുന്നതാണ് അവാര്‍ഡ്. കാവുകള്‍, ഔഷധ സസ്യങ്ങള്‍, കാര്‍ഷികം, ജൈവവൈവിധ്യം മുതലായവ പരിരക്ഷിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് ഓരോ ജില്ലയില്‍ നിന്നും ഒരു അവാര്‍ഡ് വീതം നല്‍കുന്നു. കാസര്‍കോട് ജില്ലയില്‍ താല്‍പ്പര്യമുളള വ്യക്തികള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, സന്നദ്ധ സംഘടനകള്‍, കര്‍ഷകര്‍ എന്നിവര്‍ ജൂലൈ 31 നകം വിദ്യാനഗര്‍ ഉദയഗിരിയിലുളള സാമൂഹ്യ വനവല്‍ക്കരണ വിഭാഗം അസിസ്റ്റന്റ് ഫോറസ്റ്റ് കണ്‍സര്‍വേറ്ററുടെ ഓഫീസില്‍ അപേക്ഷ സമര്‍പ്പിക്കണം. മുന്‍പ് വനമിത്ര പുരസ്‌ക്കാരം ലഭിച്ചവര്‍ അപേക്ഷിക്കേണ്ടതില്ല. അപേക്ഷാഫോറത്തിനും, വിവരങ്ങള്‍ക്കുമായി ഉദയഗിരിയുളള സാമൂഹ്യവനവല്‍ക്കരണ വിഭാഗം ഓഫീസിലോ കാസറഗോഡ്, ഹൊസ്ദുര്‍ഗ് സാമൂഹ്യവനവല്‍ക്കരണ വിഭാഗം റെയിഞ്ചുകളിലോ നേരിട്ട് ബന്ധപ്പെടാം. അപേക്ഷാഫോറം കേരളാ വനംവകുപ്പിന്റെ വെബ്‌സൈറ്റായ www.forest.kerala.gov.in ലും ലഭ്യമാണ്.
No comments