സംസ്ഥാന ട്രാൻസ്ജന്റർ കലോത്സവത്തിൽ 140 പോയിന്റോടെ കാസർകോട് ജില്ല നാലാം സ്ഥാനത്ത്
കാസർകോട് : സാമൂഹികനീതി വകുപ്പ് കോഴിക്കോട്ട് സംഘടിപ്പിച്ച സംസ്ഥാന ട്രാൻസ്ജന്റർ കലോത്സവത്തിൽ 140 പോയിന്റോടെ കാസർകോട് ജില്ല നാലാം സ്ഥാനത്ത്. മറ്റ് ജില്ലകളെ അപേക്ഷിച്ച് ട്രാൻസ്ജെന്റർ ഭാഗത്തിൽപ്പെട്ടവരുടെ എണ്ണം ജില്ലയിൽ കുറവാണെങ്കിലും സാമൂഹികനീതി വകുപ്പിന്റെ പിന്തുണയോടെ മികച്ച പ്രകടനം കാഴ്ചവക്കാൻ മത്സരാർഥികൾക്ക് കഴിഞ്ഞു. മികച്ച പ്രകടനം കാഴ്ചവച്ച തദ്ദേശ സ്ഥാപനമായി കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്തിനെ തെരഞ്ഞെടുത്തു.ഇഷ കിഷോറിന് ഭരതനാട്യത്തിലും കുച്ചിപ്പുടിയിലും ചാരുലതയ്ക്ക് കുച്ചിപ്പുടിയിലും മാപ്പിളപ്പാട്ടിലും സംഗീതയ്ക്ക് നാടോടി നൃത്തത്തിലും കാർത്തികയ്ക്ക് ഭരതനാട്യത്തിലും നാടോടി നൃത്തത്തിലും സജ്ന ഉബൈസിന് ഫാൻസി ഡ്രസ്സിലും ലാവണ്യ, വർഷ എന്നിവർക്ക് സെമി ക്ലാസ്സിക്കൽ നൃത്തത്തിലും ഇതൾ കനിക്ക് കവിതാ രചനയിലും എ ഗ്രേഡ് ലഭിച്ചു. ഗ്രൂപ്പ് ഇനങ്ങളിൽ തിരുവാതിരയ്ക്ക് എ ഗ്രേഡും ജില്ലയിൽ നിന്നുള്ള മത്സരാർഥികൾക്കാണ്. ട്രാൻസ്ജെന്ററുകളുടെ കലാവാസന പ്രോത്സാഹിപ്പിക്കാനും ഉപജീവന മാർഗം കണ്ടെത്തുന്നതിൽ സഹായിക്കാനുമാണ് കലാക്ഷേത്ര എന്ന പേരിൽ ഒരു കലാ സാംസ്കാരിക ഗ്രൂപ്പ് കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് രൂപീകരിച്ചത്.
No comments