Breaking News

ആർഎസ്എസ്- ബിജെപി സംഘം കൊലപ്പെടുത്തിയ കാലിച്ചാനടുക്കം കായക്കുന്നിലെ സിപിഐ എം പ്രവർത്തകൻ സി നാരായണന്റെ 10-ാം രക്തസാക്ഷി ദിനാചരണം ആചരിച്ചു

കാലിച്ചാനടുക്കം : ആർഎസ്എസ്- ബിജെപി സംഘം കൊലപ്പെടുത്തിയ കാലിച്ചാനടുക്കം കായക്കുന്നിലെ സിപിഐ എം പ്രവർത്തകൻ സി നാരായണന്റെ 10-ാം രക്തസാക്ഷി ദിനാചരണം ആചരിച്ചു. സിപിഐ എം കാലിച്ചാനടുക്കം ലോക്കൽ കമ്മിറ്റി നേതൃത്വത്തിൽ രാവിലെ കായക്കുന്ന് രക്തസാക്ഷി മണ്ഡപത്തിൽ ഏരിയ സെക്രട്ടറി ഒക്ലാവ് കൃഷ്ണൻ പതാക ഉയർത്തി. അനുസ്മരണ പൊതുയോഗം ജില്ലാ കമ്മിറ്റി അംഗം രജീഷ് വെള്ളാട്ട് ഉദ്ഘാടനം ചെയ്തു. പി വി ശശീന്ദ്രൻ അധ്യക്ഷനായി. ജില്ലാ കമ്മിറ്റിയംഗം ഷാലു മാത്യു, ടി വി ജയചന്ദ്രൻ, ബാനം കൃഷ്ണൻ എന്നിവർ സംസാരിച്ചു. ലോക്കൽ സെക്രട്ടറി എം അനീഷ് സ്വാഗതം പറഞ്ഞു.

No comments