Breaking News

ബളാൽ കുഴിങ്ങാട് ഉന്നതിയിൽ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു ബളാൽ ഗ്രാമ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ എം.രാധാമണി ഉദ്ഘാടനം ചെയ്തു.


വെള്ളരിക്കുണ്ട് : വെള്ളരിക്കുണ്ട് ബ്ലോക്ക്‌ കുടുംബാരോഗ്യകേന്ദ്രത്തിന്റെ  ആഭിമുഖ്യത്തിൽ ജില്ലാ ട്രൈബൽ മൊബൈൽ മെഡിക്കൽ ടീമിന്റ സഹകരണത്തോടെ കുഴിങ്ങാട് ഉന്നതിയിൽ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ബളാൽ ഗ്രാമ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ ശ്രീമതി എം.രാധാമണി ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ അബ്ദുൽ ഖാദർ അധ്യക്ഷത വഹിച്ചു. ഡോ.രവീണ രവീന്ദ്രൻ രോഗികളെ പരിശോധിച്ചു. ഹെൽത്ത്‌ ഇൻസ്‌പെക്ടർ സാജു സെബാസ്റ്റ്യൻ, ഷെറിൻ വൈ എസ്, എന്നിവർ സംസാരിച്ചു.റസീന ടി എം, ജോൽസി ജോസഫ് കാനക്കാട്ട്, ധന്യ കെ എന്നിവർ നേതൃത്വം നൽകി.

No comments