Breaking News

ഓണച്ചന്തയിൽ വിലക്കുറവ്; ഉപഭോക്താക്കൾക്ക് ആശ്വാസം.. മാലോത്ത് ആരംഭിച്ച സഹകരണ ഓണചന്ത ഹരിഷ് പി. നായർ ഉദ്ഘാടനം ചെയ്തു

മാലോത്ത്: മാലോത്ത് സർവീസ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച സഹകരണ ഓണചന്ത 2025 ബാങ്കിന്റെ മാലോത്ത് ബ്രാഞ്ചിൽ ബാങ്ക് പ്രസിഡൻറ് ഹരിഷ് പി. നായർ ഉദ്ഘാടനം നിർവഹിച്ചു. 750 കുടുംബങ്ങൾക്ക് ആവശ്യമായ നിത്യോപയോഗ സാധനങ്ങൾ വിലക്കുറവോടെ ലഭ്യമാക്കിയിരിക്കുന്നു.

ഉദ്ഘാടന ചടങ്ങിൽ ബാങ്ക് വൈസ് പ്രസിഡൻറ് സണ്ണി മുത്തോലി അദ്ധ്യക്ഷത വഹിച്ചു. ബാങ്ക് ഡയറക്ടർമാരായ ആൻഡ്രൂസ് വട്ടക്കുന്നേൽ, കുഞ്ഞമ്പു നായർ, സാജൻ ജോസഫ് പൂവന്നിക്കുന്നേൽ, ജോബി കാര്യാവിൽ, ആമിന എന്നിവർ പ്രസംഗിച്ചു. ബാങ്ക് സെക്രട്ടറി ബിൽബി തോമസ് സ്വാഗതവും മാലോത്ത് ബ്രാഞ്ച് മാനേജർ സിന്ധു എം നന്ദിയും രേഖപ്പെടുത്തി.

No comments