Breaking News

ബി.ജെ.പി പട്ടികവർഗ്ഗ മോർച്ച സംസ്ഥാന വൈസ് പ്രസിഡണ്ടായി നിയമിതനായ ഷിബു പാണത്തൂരിനെ ബി.ജെ.പി പനത്തടി പഞ്ചായത്ത് കമ്മിറ്റി അനുമോദിച്ചു


പനത്തടി : ബി.ജെ.പി പട്ടികവർഗ്ഗ മോർച്ച സംസ്ഥാന വൈസ് പ്രസിഡണ്ടായി നിയമിതനായ ഷിബു പാണത്തൂരിനെ ബി.ജെ.പി പനത്തടി പഞ്ചായത്ത് കമ്മിറ്റി അനുമോദിച്ചു. അനുമോദന യോഗം മണ്ഡലം ജനറൽ സെക്രട്ടറി കെ.കെ വേണുഗോപാൽ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് കമ്മറ്റി പ്രസിഡൻ്റ് ജി രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡണ്ട് കെ.എ മോഹനൻ കോട്ടക്കുന്ന്, മണ്ഡലം കമ്മിറ്റി അംഗം പി ഗണേശൻ നായിക്ക്, പഞ്ചായത്ത് കമ്മിറ്റി അംഗം ധനൂപ് ദാമോധരൻ, ബൂത്ത് പ്രസിഡൻറ് എം ദാമു എന്നിവർ സംസാരിച്ചു.


No comments