"ഇനിയൊരു യുദ്ധം ഈ സമൂഹത്തിന് താങ്ങാൻ ആവില്ല'' സമാധാന സന്ദേശ യാത്രയൊരുക്കി മാലോത്ത് കസബയിലെ കുരുന്നുകൾ
മാലോം : സമകാലിക ലോകത്തെ യുദ്ധ സാഹചര്യങ്ങൾ കണക്കിലെടുത്തും, ഹിരോഷിമ നാഗസാക്കി ദിനങ്ങളോട് അനുബന്ധിച്ചും മാലോത്ത് കസബയിലെ സോഷ്യൽ സയൻസ് ക്ലബ്ബിൻ്റെ നേതൃത്വത്തിൽ സമാധാന സന്ദേശ യാത്ര നടത്തി. "ഇനിയൊരു യുദ്ധം ഈ സമൂഹത്തിന് താങ്ങാൻ ആവില്ല" എന്ന് പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിച്ച ഹെഡ്മിസ്ട്രസ് ലീജ കെ വി അഭിപ്രായപ്പെട്ടു. യുദ്ധവിരുദ്ധ മുദ്രാവാക്യങ്ങൾ അടങ്ങിയ പോസ്റ്ററുകളും പ്ലക്കാർഡുകളും കൈകളിലേന്തിയാണ് സമാധാന സന്ദേശയാത്രയിൽ കുട്ടികൾ പങ്കെടുത്തത്. തുടർന്ന് യുദ്ധവിരുദ്ധ ക്വിസ്, പ്രസംഗം, സംഘഗാനം, നൃത്താവിഷ്കാരം എന്നിവ നടത്തപ്പെട്ടു.
അധ്യാപകരായ മഞ്ജു കെ വി , ജോജിത പി ജി, രമ്യ കെ വി എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
No comments