കുപ്രസിദ്ധ മോഷ്ടാവ് ബേക്കൽ പോലീസിൻ്റെ പിടിയിൽ
തളിപ്പറമ്പ പോലീസ് സ്റ്റേഷൻ ക്രൈം നമ്പർ 696/25 , മംഗ്ലൂർ പോലീസ് സ്റ്റേഷൻ ക്രൈം നമ്പർ 106/25 ഉപ്പിനങ്ങാടി പോലീസ് സ്റ്റേഷൻ ക്രൈം നമ്പർ 48/25, എന്നി കേസുകളിൽ സ്കൂട്ടറിൽ സഞ്ചരിച്ചു വഴിയാത്രക്കാരുടെ മാല പിടിച്ചു പറിച്ചു കടന്നുകളഞ്ഞ പ്രതിയായ പാക്യര സ്വദേശി മുഹമ്മദ് ഇജാസ് (26) എന്നയാളെ ബേക്കൽ പോലീസ് സമർത്ഥമായി പിടികൂടി. പ്രതി ഇതിനു മുൻപ് ബേക്കൽ സ്റ്റേഷനിൽ കാപ്പ ,ഹോസ്ദുർഗ്, ബേഡകം പോലീസ് സ്റ്റേഷനുകളിൽ സ്‌നേച്ചിങ് കേസുകളിലും പ്രതിയാണ്.
ജില്ലാ പോലീസ് മേധാവി ശ്രീ ബി വി വിജയ ഭരത് റെഡ്ഡി ഐപിഎസ് ൻ്റെ നിർദ്ദേശപ്രകാരം ബേക്കൽ ഡിവൈഎസ്പി വി വി മനോജ് ൻ്റെ മേൽനോട്ടത്തിൽ ബേക്കൽ ഇൻസ്‌പെക്ടർ ശ്രീദാസ് എം വി യുടെ നേതൃത്വത്തിൽ ജൂനിയർ എസ്ഐ മനു കൃഷ്ണൻ CPO മാരായ ഷാജൻ ചീമേനി, ബിനീഷ് ചായ്യോത്ത്, പ്രസാദ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.
#KeralaPolice #kasaragodpolice #police #Arrest #ChainSnatcher
No comments