ബിജെപിയുടെ മുതിർന്ന നേതാവ് അഡ്വ : കെ.കെ. നാരായണന് ബിജെപി കാസർഗോഡ് ജില്ലാ കമ്മിറ്റിക്ക് വേണ്ടി ജില്ലാ പ്രസിഡൻ്റ് എംഎൽ അശ്വിനി ആദരാജ്ഞലികൾ അർപ്പിച്ചു
കരിന്തളം : ബിജെപിയുടെ മുതിർന്ന നേതാവ് കെ.കെ. നാരായണന് ബിജെപി കാസർഗോഡ് ജില്ലാ കമ്മിറ്റിക്ക് വേണ്ടി ബിജെപി ജില്ലാ പ്രസിഡൻ്റ് എംഎൽ അശ്വിനി റീത്ത് സമർപ്പിച്ചു.
ബിജെപിയുടെ മുൻ ജില്ലാ ജനറൽ സെക്രട്ടറി എ. വേലായുധൻ, ജില്ലാ ജനറൽ സെക്രട്ടറി പി.ആർ. സുനിൽ, നീലേശ്വരം മണ്ഡലം പ്രസിഡൻ്റ് സാഗർ ചാത്തമത്ത്, ജനറൽ സെക്രട്ടറിമാരായ രാജീവൻ ചീമേനി, എ.കെ. ചന്ദ്രൻ എന്നിവർക്കൊപ്പം തറവാട്ട് വീട്ടിലെത്തിയായിരുന്നു ആദരാഞ്ജലികൾ അർപ്പിച്ചത്.രാഷ്ട്രീയ - സാമൂഹിക - മേഖലയിൽ നിറസാന്നിധ്യമായ കെ.കെ. നാരായണേട്ടൻ്റെ വിയോഗം പാർട്ടിയുടെയും കുടുംബത്തിൻ്റെയും മാത്രമല്ല മുഴുവൻ സമൂഹത്തിൻ്റെയും തീരാനഷ്ടമാണെന്ന് ബിജെപി കാസർഗോഡ് ജില്ലാ പ്രസിഡൻ്റ് എംഎൽ അശ്വിനി പ്രതികരിച്ചു. തന്നിൽ അർപ്പിക്കപ്പെട്ട ഏത് കർത്തവ്യവും പൂർണമനസ്സോടെ അദ്ദേഹം നിറവേറ്റിയിരുന്നെന്നും അശ്വിനി അനുസ്മരിച്ചു.
No comments