കുമ്പള- ബദിയഡുക്ക റോഡിൽ കന്യപ്പാടി വളവിൽ ലോറി നിയന്ത്രണം വിട്ടു മറിഞ്ഞു
കാസർകോട്: കുമ്പള- ബദിയഡുക്ക റോഡിൽ കന്യപ്പാടി വളവിൽ ലോറി നിയന്ത്രണം വിട്ടു മറിഞ്ഞു. തിങ്കളാഴ്ച ഉച്ചയ്ക്ക് ആണ് അപകടം. കുമ്പള ഭാഗത്തു നിന്നു ബദിഡയുക്ക ഭാഗത്തേക്ക് മുട്ട ലോഡുമായി പോവുകയായിരുന്നു ലോറി. ഇതിനിടയിൽ കന്യപ്പാടി വളവിൽ എത്തിയപ്പോൾ നിയന്ത്രണം തെറ്റി മറിയുകയായിരുന്നു. ഡ്രൈവറും കൂടെ ഉണ്ടായിരുന്ന ആളും നിസാരമായ പരിക്കുകളോടെ അത്ഭുതകരമായി രക്ഷപ്പെട്ടു. അപകടത്തെ തുടർന്ന് ഗതാഗത തടസം നേരിട്ടു.
No comments