Breaking News

ബി ജെ പി ബിരിക്കുളം വാർഡ് സമ്മേളനം ജില്ലാ ജനറൽ സെക്രട്ടറി മനു ലാൽ മേലത്ത് ഉദ്ഘാടനം ചെയ്തു


ബിരിക്കുളം : ബിജെപി ബിരിക്കുളം വാർഡ് സമ്മേളനം ജില്ലാ ജനറൽ സെക്രട്ടറി മനു ലാൽ മേലത്ത് ഉദ്ഘാടനം ചെയ്യുകയും, മുതിർന്ന ബിജെപി നേതാവ്  മധു വെട്ടിപ്പുന്ന തദ്ദേശ ഇലക്ഷനുമായി ബന്ധപ്പെട്ട കാര്യങ്ങൾ സംസാരിക്കുകയും ചെയ്തു. ബിജെപി പഞ്ചായത്ത് കമ്മിറ്റി അംഗം രാമകൃഷ്ണൻ ബിരിക്കുളം, സുമിത്ത് കുമാർ, ഗിരീഷ് തുടങ്ങിയവരും സംസാരിച്ചു. ബി രിക്കുളം പ്രദേശത്തെ നിരവധി ബിജെപി പ്രവർത്തകരാണ് വാർഡ് സമ്മേളനത്തിൽ പങ്കാളികളായത്. വരുന്ന തദ്ദേശ തിരഞ്ഞെടുപ്പോട് കൂടി കരിന്തളം പഞ്ചായത്തിലും ഭാരതീയ ജനതാ പാർട്ടി നിർണായക സ്വാധീനം ആകാൻ പോവുകയാണെന്നും, നിരവധി വാർഡുകൾ ബിജെപിയുടെ കൈവശം വരും എന്നത് ഉറപ്പാണെന്നും, കരിന്തളം പഞ്ചായത്തിലെ ഇന്ത്യ മുന്നണി സഖ്യത്തെ ഇവിടുത്തെ പ്രബുദ്ധരായ ജനത തൂത്തെറിയുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. രതീഷ് ,ചന്ദ്രൻ, മോഹനൻ, രാഹുൽ തുടങ്ങി നിരവധി പ്രവർത്തകർ പങ്കെടുത്തു

No comments