വിമല എൽ പി സ്കൂൾ ഭീമനടിയിൽ ഏറെ വൈവിധ്യങ്ങളോടെ ഓണാഘോഷം അരങ്ങേറി
വിമല എൽ പി സ്കൂൾ ഭീമനടിയിൽ ഏറെ വൈവിധ്യങ്ങളോടെ ഓണാഘോഷം അരങ്ങേറി.വർണ്ണച്ചിറകുള്ള പൂമ്പാറ്റകളായി കുഞ്ഞുമക്കൾ പാറി പാറിപ്പറക്കുന്ന കാഴ്ച ഏറെ വിസ്മയാവഹമായിരുന്നു. പുതുമയാർന്ന ഗെയിമുകൾ കുട്ടികൾക്കും കാണികൾക്കും ഹരം പകർന്നു. . തുടർന്ന് 18 കൂട്ടം കറികളോടെ നിറവോണം; ഉണ്ടോണം പരിപാടിയിൽ കുഞ്ഞിക്കുംഭകൾ മാവേലിക്കുംഭകളായി മാറി. ഓണക്കളികളിൽ പങ്കെടുത്തവർക്ക് മാത്രമല്ല അടുക്കളയിൽ നിന്നും അരങ്ങത്തേക്ക് വിഭവം ഒരുക്കിയ ടീം അംഗങ്ങളും സമ്മാനങ്ങൾ വാരിക്കോരി. അങ്ങനെ വിമല എല്‍ പി സ്കൂൾ നടിയിലെ ഓണം ഒരു മാസോണം എന്ന ചാരിതാർത്ഥ്യത്തോടെ എല്ലാവരും സ്വഭവനങ്ങളിലേക്ക് മടങ്ങി.
No comments