Breaking News

ബി എം എസ് പാണത്തൂർ മേഖല സമരപ്രഖ്യാപന കൺവെൻഷൻ നടത്തി


കള്ളാർ : കേരള സർക്കാറിന്റെ ജനദ്രോഹ നയങ്ങൾക്കെതിരെ മുപ്പത്തഞ്ചോളം പ്രശ്നങ്ങൾ ചുണ്ടിക്കാട്ടി ബി എം എസ് പാണത്തൂർ മേഖല സമര പ്രഖ്യാപന കൺവെൻഷൻ നടത്തി സമര പ്രഖ്യാപന പ്രമേയം പാസാക്കി. കള്ളാർ പഞ്ചായത്ത്‌ കമ്മറ്റിയുടെ നേതൃത്വത്തിൽ മാലക്കല്ലിൽ നിന്നും ചുള്ളിക്കരയിലേക്കും, പനത്തടി പഞ്ചായത്ത്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ പാണത്തൂരിൽ നിന്നും കോളിച്ചാലിലേക്കും കാൽനട പ്രചരണ ജാഥ നടത്താനും തീരുമാനിച്ചു.

മേഖലാ പ്രസിഡണ്ട് സുരേഷ് പെരുമ്പള്ളി അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി കെ. വി. ബാബു സമര പ്രഖ്യാപന കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന കമ്മറ്റി അംഗം. കൃഷ്ണൻ കേളോത്ത്. മുഖ്യപ്രഭാഷണം നടത്തി . പനത്തടി പഞ്ചായത്ത് പ്രസിഡണ്ട് തങ്കച്ചൻ പെരുമ്പേറ്റ് കള്ളാർ പഞ്ചായത്ത് പ്രസിഡണ്ട് ലത ദാമോദരൻ എന്നിവർ  ആശംസകൾ അർപ്പിച്ചു സംസാരിച്ചു.

കള്ളാർ പഞ്ചായത്ത് ജനറൽ സെക്രട്ടറി മനോജ്‌ കൊട്ടോടി സ്വാഗതവും ജോയിന്റ് സെക്രട്ടറി വിജയൻ പി കൊട്ടോടി നന്ദിയും പറഞ്ഞു.

No comments