കരിന്തളം സ്വദേശിയായ യുവാവ് കുഴഞ്ഞുവീണു മരിച്ചു.. കരിന്തളം വരയിലെ വി രാജു (47) ആണ് മരിച്ചത്
കരിന്തളം: അനുജൻ കുഴഞ്ഞ് വീണ് മരിച്ചതിന്റെ 25-ാം നാൾ ഏട്ടനും കുഴഞ്ഞു വീണു മരിച്ചു. കരിന്തളം വരയിലെ വി രാജു (47) ആണ് ഇന്ന് രാവിലെ വീട്ടിൽ കുഴഞ്ഞ് വീണ് മരണപ്പെട്ടത്. രാജുവിന്റെ അനുജൻ പള്ളപ്പാറയിലെ വി രാമാകൃഷ്ണൻ ആഗസ്റ്റ് ഒന്നിന് വീട്ടിൽ കുഴഞ്ഞ് വീണ് മരണപ്പെട്ടിരുന്നു. കാലിച്ചാമരം പള്ളപ്പാറയിലെ വെളുത്തൻ - കമലാക്ഷി ദമ്പതികളുടെ മകനാണ്. ഭാര്യ: നാരായണി. മക്കൾ: രേഷ്മ, നവ്യ, ശരത്. മരുമക്കൾ: രാജേഷ് (എളേരി ), സനോജ് (ചുള്ളിക്കര ), അജീഷ് (തിരുവനന്തപുരം). മറ്റ് സഹോദരങ്ങൾ: വി ലക്ഷ്മി (സി പി എം കടയംകയം ബ്രാഞ്ച് അംഗം, എ കെ എസ് ജില്ല കമ്മറ്റി അംഗം), ബാബു (പള്ളപ്പാറ)
No comments