കാറിൽ കടത്തിക്കൊണ്ടു വരികയായിരുന്ന വിദേശമദ്യവുമായി കുന്നുംകൈയിൽ വെച്ച് മൂന്നുപേർ അറസ്റ്റിൽ
മാഹിയിൽ നിന്നും സിഫ്റ്റ് ഡിസയർ കാറിൽ കടത്തിക്കൊണ്ടു വരുകയായിരുന്ന ഇരുപത്തിമൂന്ന് ലിറ്റർ വിദേശമദ്യവുമായി മൂന്ന് കർണാടക സ്വദേശികളെ ചിറ്റാരിക്കാൽ പോലീസ് ഇൻസ്പെക്ടർ രഞ്ജിത്ത് രവീന്ദ്രനും എ എസ് ഐ സുനിൽ അബ്രഹാമും സംഘവും ചേർന്ന് പിടികൂടി. കർണാടക ഹരിഹരപുരം കെ ആർ പെട്ടി സ്വദേശികളായ ബലറാം ഗൗഡയുടെ മകൻ കെ ബി നവീൻ 41, രവിയുടെ മകൻ സുരേഷ് 34,സുന്ദര മകൻ ടി അജയകുമാർ 40 എന്നിവരെയാണ് ഭീമനടി ഓട്ടോ സ്റ്റാൻഡിന് സമീപത്തെ ബസ് വെയിറ്റിംഗ് ഷെൽട്ടറിന് സമീപം വെച്ച് പിടികൂടിയത്.മദ്യം കടത്താൻ ഉപയോഗിച്ച കെ എ 0 1 എൻ ബി 96 0 4 നമ്പർ കാറും കസ്റ്റഡിയിൽ എടുത്തു.
No comments