Breaking News

കീക്കാൻ ആർ.ആർ.എം ഗവൺമെന്റ് യു.പി സ്കൂൾ വർണ്ണാഭമാക്കുന്ന പ്രവർത്തനത്തിന് തുടക്കമായി

കീക്കാൻ : രാമചന്ദ്ര റാവു മെമ്മോറിയൽ ഗവൺമെന്റ് യു.പി സ്കൂളിൽ ചിത്രങ്ങൾ വരച്ച് മനോഹരമാക്കുന്ന പ്രവർത്തനത്തിന് തുടക്കമായി.വിദ്യാലയത്തിലെ പൂർവ വിദ്യാർത്ഥിയും തെക്കുപുറത്തെ പരേതനായ ഉമ്പായിച്ചയുടെ മകനുമായ ശ്രീ.നൗഷാദ്.പി യാണ് ഇതിനു വേണ്ട സഹായം വിദ്യാലയത്തിന് നൽകിയത്.ചടങ്ങിൽ പ്രഥമ അധ്യാപകൻ ദിലീപ്കുമാർ.കെ.എം സ്വാഗതം പറഞ്ഞു. പിടിഎ പ്രസിഡണ്ട് ശ്രീ പ്രശാന്ത.കെ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. എസ്.എം.സി ചെയർമാൻ സതീഷ് കാവടി, മദർ പിടിഎ വൈസ് പ്രസിഡന്റ് സവിത, എക്സിക്യൂട്ടീവ് അംഗങ്ങളായ അനിൽ കുമാർ,ഷറഫുദ്ദീൻ, ബാലകൃഷ്ണ,സീനിയർ അസിസ്റ്റന്റ് സുരേഖ എന്നിവർ ആശംസകൾ നേർന്നു.എസ്.ആർ.ജി കൺവീനർ ശ്രീവിദ്യ നന്ദി പ്രകാശിപ്പിച്ചു.

No comments