ചിറ്റാരിക്കാലിൽ ടെമ്പോ ട്രാവലർ പിറകോട്ട് എടുക്കുന്നതിനിടെ ബൈക്കിലിടിച്ച് വിദ്യാർത്ഥി മരിച്ചു ; ആൽബർട്ട് നാട്ടിലെത്തിയത് പിതാവിന്റെ ചരമവാർഷികത്തിൽ പങ്കെടുക്കാൻ
വെള്ളരിക്കുണ്ട് : പെട്രോൾ പമ്പിൽ നിന്നും പിറകിലോട്ട് നീങ്ങിയ ടെമ്പോ ട്രാവലർ ബൈക്കിൽ ഇടിച്ച് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. മംഗളൂരുവിലെ വിദ്യാർത്ഥിയും കാരമല സ്വദേശിയുമായ കണ്ടത്തിൽ ആൽബർട്ട് ജോയിസ് (20) ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകിട്ട് അഞ്ചുമണിയോടെ മലയോര ഹൈവേയിൽ ചിറ്റാരിക്കാൽ നയാര പെട്രോൾ പമ്പിനു സമീപത്തുവച്ചാണ് അപകടം. പിതാവിന്റെ ഒന്നാം ചരമവാർഷിക ചടങ്ങിൽ സംബന്ധിക്കാൻ നാട്ടിൽ എത്തിയതായിരുന്നു ആൽബർട്ട്. വൈകുന്നേരം മാതാവ് ബിബിയെ ഇരുപത്തിയഞ്ചിലെ സ്വകാര്യ സ്ഥാപനത്തിൽ നിന്നും കൂട്ടിക്കൊണ്ടു വരാൻ ബൈക്കിൽ പോകുമ്പോഴാണ് സംഭവം. ഗുരുതരമായി പരിക്കേറ്റ ആൽബർട്ടിനെ ഉടൻ ചെറുപുഴയിലെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം പരിയാരം ഗവ. മെഡിക്കൽ കോളജ് ആശുപ്രതി മോർച്ചറിയിലേക്ക് മാറ്റി. കാരമലയിലെ പടരതനായ കണ്ടത്തിൽ ജോയ്സിന്റെ മകനാണ് സഹോദരി ആൻഡിയ.
No comments