കണ്ണൂർ സർവകലാശാല യൂണിയൻ തെരഞ്ഞെടുപ്പിൽ എസ്എഫ്ഐക്ക് ഉജ്വലവിജയം
കണ്ണൂർ :കണ്ണൂർ സർവകലാശാല കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിൽ വിജയക്കൊടി പാറിച്ച് എസ്എഫ്ഐ. കണ്ണൂരിലെയും കാസർകോട്ടെയും കോളേജുകളിൽ എസ്എഫ്ഐയുടെ തേരോട്ടം. കെഎസ്‍യുവിന്റെ കുത്തകയായിരുന്ന കൂത്തുപറമ്പ് നിർമലഗിരി കോളേജും, ചെറുപുഴ നവജ്യോതി കോളേജും എസ്എഫ്ഐ പിടിച്ചെടുത്തു. രാജപുരം സെന്റ് പയസ് കോളേജിൽ കെഎസ്‍യു- എംഎസ്എഫ്- എബിവിപി കൂട്ടുകെട്ടിനെ പരാജയപ്പെടുത്തിയാണ് എസ്എഫ്ഐ യൂണിയൻ നേടിയത്. മാടായി കോളേജിൽ കെഎസ്‍യു- എംഎസ്എഫ് കൂട്ടുകെട്ടിനെ പരാജയപ്പെടുത്തി എസ്എഫ്ഐ യൂണിയൻ തിരിച്ചുപിടിച്ചു. തലശ്ശേരി ബ്രണ്ണൻ ,പയ്യന്നൂർ, പെരിങ്ങോം കോളേജുകളിലും മുഴുവൻ സീറ്റിലും എസ്എഫ്ഐ വിജയിച്ചു.കണ്ണൂർ എസ്എൻ കോളേജിലും എസ്എഫ്ഐ വിജയക്കൊടി പാറിച്ചു.
കാസർകോട് ജില്ലയിലെ 17 ക്യാമ്പസിൽ പത്തിടത്തും എസ്‌എഫ്‌ഐ വിജയിച്ചു. നേരത്തെ അഞ്ചിടത്ത് എസ്‌എഫ്‌ഐ എതിരില്ലാതെ ജയിച്ചിരുന്നു. കാഞ്ഞങ്ങാട് നെഹ്‌റു കോളേജ്, രാജപുരം സെന്റ് പയസ്, മുന്നാട് പീപ്പിൾസ് കോളേജ്, ഉദുമ ഗവ.കോളേജ് എന്നിവിടങ്ങളിൽ എസ്‌എഫ്‌ഐ എല്ലാ സീറ്റിലും ജയിച്ചു. എളേരിത്തട്ട് ഇ കെ നായനാർ ഗവ. കോളേജ്,കിനാനൂർ കരിന്തളം ഗവ. കോളേജ്, മടിക്കൈ ഐഎച്ച്‌ആർഡി, കാലിച്ചാനടുക്കം എസ്‌എൻഡിപി കോളേജ്, പള്ളിപ്പാറ ഐഎച്ച്‌ആർഡി കോളേജുകളിൽ നേരത്തെ എതിരില്ലാതെ ജയിച്ചിരുന്നു.
No comments