രാഹുൽ മാങ്കൂട്ടത്തിനെതിരെ പരപ്പയിൽ വനിതകൾ രംഗത്ത് ... ഡിവൈഎഫ്ഐ , ജനാധിപത്യ മഹിള അസോസിയേഷൻ എന്നി സംഘടനയുടെ നേതൃത്വത്തിൽ പ്രതിഷേധപ്രകടനവും, പൊതുയോഗവും സംഘടിപ്പിച്ചു
പരപ്പ : പാലക്കാട് എം.എൽ.എ രാഹുൽ മാങ്കൂട്ടത്തിനെതിരെ പരപ്പയിൽ ഡിവൈഎഫ്ഐ . ജനാധിപത്യ മഹിള അസോസിയേഷൻ എന്നി സംഘടനയുടെ നേതൃത്വത്തിൽ പ്രതിഷേധപ്രകടനവും, പൊതുയോഗവും സംഘടിപ്പിച്ചു രാഹുൽ മാങ്കുട്ടം പല സ്ത്രീകളെയും പീഡനത്തിന് ഇരയാക്കുകയും ഗർഭഛിദ്രത്തിന് നിർബന്ധിക്കുന്ന സംഭാഷണവും വാട്സാപ് സന്ദേശങ്ങളും പുറത്തായതോടെയാണ് എം എൽ എ സ്ഥാനം രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധം സംഘടിപ്പിച്ചത്. രാഹുലിനെ മാങ്കുട്ടത്തിലിനെ സംരക്ഷിച്ച് സ്ഥാനമാനങ്ങൾ നൽകുന്ന പ്രതിപക്ഷ നേതാവിനെതിരെയും മുദ്രാവാക്യങ്ങൾ ഉയർന്നു.
പ്രതിഷേധ പൊതുയോഗത്തിൽ മഹിള അസോസിയേഷൻ വില്ലേജ് പ്രസിഡണ്ട് രമണി ഭാസ്കരൻ അദ്ധ്യക്ഷത വഹിച്ചു. ഡിവൈഎഫ്ഐ പരപ്പമേഖല സെക്രട്ടറി അമൽ തങ്കച്ചൻ പരിപാടി ഉത്ഘാടനം ചെയ്തു, ഡി.വൈ,എഫ്, ഐ നീലേശ്വരം ബ്ലോക്ക് കമ്മിറ്റി അംഗം അഗജ ഏ ആർ , മഹിള അസോസിയേഷൻ നീലേശ്വരം ഏരിയ കമ്മിറ്റി അംഗം രമണി രവി എന്നിവർപ്രസംഗിച്ചു. സ്വർണ്ണലത .ടി. സ്വപ്ന ഏ.വി, നീതി ടി, കാർത്യായനി കണ്ണൻ
നാരായണി രവീന്ദ്രൻ, രാഹുൽ തുമ്പ, പി. ധനേഷ്, വൈഷ്‌ണു വളവിൽ, സതീഷ്.എം, എന്നിവർ പ്രതിഷേധ പ്രകടനത്തിന് നേതൃത്വം നല്കി. കെ.വി.തങ്കമണി സ്വാഗതവും അജിത ഏ.ടി. നന്ദിയും പറഞ്ഞു.
No comments