വോളിബോൾ ടൂർണ്ണമെന്റിനിടയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചു വെന്ന കേസിൽ പാണത്തൂർ കരിക്കെ സ്വദേശിയയായ വോളിബോൾ താരം അറസ്റ്റിൽ
കാസർകോട്: വോളിബോൾ ടൂർണ്ണമെന്റിനിടയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചു വെന്ന കേസിൽ വോളിബോൾ താരം അറസ്റ്റിൽ. കർണ്ണാടക, കരിക്കെയിലെ മുഹമ്മദ് സഹീർ യൂസഫി(22)നെയാണ് കൊയിലാണ്ടിയിൽ നിന്നും എത്തിയ പൊലീസ് സംഘം അറസ്റ്റു ചെയ്തത്. രാജപുരം പൊലീസിന്റെ സഹായത്തോടെ പാണത്തൂരിനു സമീപത്തു വച്ചായിരുന്നു അറസ്റ്റ്. പ്രതിയെ കൊയിലാണ്ടിയിലേയ്ക്ക് കൊണ്ടുപോയി.
ഏതാനും മാസങ്ങൾക്ക് മുമ്പാണ് കേസിനാസ്പദമായ സംഭവം. കൊയിലാണ്ടി പൊലീസ് സ്റ്റേഷൻ പരിധിയിൽ നടന്ന ഒരു വോളിബോൾ ടൂർണ്ണമെന്റിൽ പങ്കെടുക്കാൻ മുഹമ്മദ് സഹീർ യൂസഫ് പോയിരുന്നു. ഈ സമയത്താണ് സംഭവം നടന്നതെന്നു പറയുന്നു. O Local real estate listings
No comments