Breaking News

നിത്യോപയോഗ സാധനങ്ങളുടെ വില വർധനവ് നിയന്ത്രിക്കുക ; ഓൾ കേരള കാറ്ററെഴ്‌സ് അസോസിയേഷൻ ജില്ലാ സമ്മേളനം മുള്ളേരിയയിൽ നടന്നു

കാസർഗോഡ് : ഓൾ കേരള കാറ്ററെഴ്‌സ്  അസോസിയേഷൻ 4-ാമത് ജില്ലാ സമ്മേളനം മുള്ളേരിയ റോസെല്ലോ ഓഡിറ്റോറിയത്തിൽ വച്ച് നടത്തി. രാവിലെ 11 മണിക്ക് ഫോസ് ടാഗ് ട്രെയിനിങ് ക്ലാസ്സ്‌ ഫുഡ്‌ ആൻഡ് സേഫ്റ്റി ഓഫീസർ പി. വി വിനോദ് കുമാർ ഉദ്ഘാടനം ചെയ്തു. അശോകൻ മുള്ളേരിയ സ്വാഗതം.പറഞ്ഞു സാധിഖ് ബെസ്റ്റ് അധ്യക്ഷത വഹിച്ചു. ബഷീർ ബി. എ നന്ദി അർപ്പിച്ചു

ഉച്ചയ്ക്ക് 2മണിക്ക് പതാക ഉയർത്തി, പ്രതിനിധി സമ്മേളനം ആരംഭിച്ചു.ജില്ലാ പ്രസിഡന്റ് പി രമേശന്റെ അദ്യക്ഷതയിൽ സംസ്ഥാന ജനറൽ സെക്രട്ടറി റോബിൻ കെ പോൾ ഉദ്ഘാടനം ചെയ്തു.

നിത്യോപയോഗ സാധനങ്ങളുടെ വില വർധനവ് നിയന്ത്രിക്കുക, അനധികൃത കേറ്ററിംഗ് സ്ഥാപനങ്ങളുടെ പേരിൽ നടപടി എടുക്കുക, ഭക്ഷ്യ സുരക്ഷ ഉറപ്പാക്കുക തുടങ്ങിയ നിർദേശങ്ങൾ പ്രമേയത്തിലൂടെ യോഗം ആവശ്യപ്പെട്ടു.

സംസ്ഥാന ട്രഷറർ ശ്രീ വത്സൻ മുഖ്യതിഥി ആയി. സംസ്ഥാന വൈസ് പ്രസിഡന്റ് ടി കെ രാധാകൃഷ്ണൻ, ജിജിൻ മത്തായി സംസ്ഥാന സെക്രട്ടറിമാരായ ഷാഹുൽ ഹമീദ്, കെ കെ കബീർ, പ്രശാന്ത് ആതിര, എം കെ ആന്റണി ആൽവിൻ സ്റ്റീഫൻ എന്നിവർ ആശംസ അർപ്പിച്ചു. ജില്ലാ ജനറൽ സെക്രട്ടറി മനോജ്‌ മടിക്കൈ റിപ്പോർട്ടും ജില്ലാ ട്രഷറർ സജി റോയൽ വരവുചിലവ് കണക്കും അവതരിപ്പിച്ചു.. ജില്ലാ രക്ഷാധികാരി പി  മൂസ സ്വാഗതവും എക്സിക്യൂട്ടീവ് അംഗം ടോം റോയൽ നന്ദിയും പറഞ്ഞു.

വൈകിട്ട് 6മണിക്ക് നടന്ന പൊതുയോഗവും കുടുംബ സംഗമവും പ്രസിഡന്റ് രമേശന്റെ അദ്ധ്യക്ഷതയിൽ കാസർഗോഡ് എം എൽ എ , എൻ എ നെല്ലിക്കുന്ന് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ സിജി മാത്യു,അഡ്വ:ഗോപാലകൃഷ്ണൻ,കെ നീലകണ്ഠൻ എം മാധവൻ, കെ വസന്തൻ,ഹാരിസ്,ടാബാസ്ക്കോ ബഷീർ, സൈനുദ്ധീൻ പടന്നക്കാട്, ഗണേഷ് വത്സ. എസ് എസ് ഹംസ , കാടകം ജയൻ, ഹസൻ എം എസ്,രാജേഷ് കെ വി, ഹുസൈൻ  എന്നിവർ ആശംസ അർപ്പിച്ചു. കമലാക്ഷൻ സൗപർണിക സ്വാഗതവും, സാദിക് ബി എം നന്ദിയും അർപ്പിച്ചു. തുടർന്ന് ഗാനമേളയോടെ സമാപിച്ചു.

ഭാരവാഹികൾ 

പ്രസിഡന്റ് രമേശൻ പാവൂർ 

ജനറൽ സെക്രട്ടറി  സാദിക്ക് ബിഎം

ട്രഷറർ ആൽവിൻ സ്റ്റീഫൻ

No comments