Breaking News

കിനാനൂർ കരിന്തളം ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി. ഡി.എസ് & ജി.ആർ. സി നേതൃത്വത്തിൽ ലഹരി വിരുദ്ധ കരുതൽ ക്യാമ്പയിൻ സംഘടിപ്പിച്ചു


കരിന്തളം :കിനാനൂർ കരിന്തളം ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി. ഡി.എസ് & ജി.ആർ. സി നേതൃത്വത്തിൽ കോയിത്തട്ട കുടുംബശ്രീ ഹാളിൽ   ലഹരി വിരുദ്ധ കരുതൽ ക്യാമ്പയിൻ സി.ഡി.എസ് തല സംഘടിപ്പിച്ചു. സി.ഡി.എസ് ചെയർപേഴ്സൺ  ഉഷ രാജു അധ്യക്ഷയായി പഞ്ചായത്ത്‌  വൈസ് പ്രസിഡന്റ്‌ ടീ.പി ശാന്ത ഉദ്ഘാടനം ചെയ്തു.  വാർഡ് മെമ്പർ കൈരളി.കെ സംസാരിച്ചു.കമ്മ്യൂണിറ്റി കൗൺസിലർ  ധന്യ.പി,  ലഹരി വിരുദ്ധ ക്ലാസ്സ്‌ എടുത്തു.ലഹരി കുടുംബത്തെ വ്യക്തിയെ സമൂഹത്തെ എങ്ങനെ ബാധിക്കുന്നുവെന്നും അയൽക്കൂട്ടം മുഖേന നടത്തേണ്ട പ്രവർത്തങ്ങൾ,രക്ഷിതാക്കളുടെ ചുമതലകൾ എന്നിവയെ കുറിച്ച് ക്ലാസ് എടുത്തു.എ .ഡി.എസ്തലത്തിൽ NHG തലത്തിൽ ക്ലാസ്സ്‌ കൊടുക്കുവാൻ നിർദേശം നൽകി. വിമുക്തി മെന്റർ പ്രിവന്റീവ് ഓഫീസർ ഗോവിന്ദൻ. പി ലഹരിവിരുദ്ധക്ലാസ് എടുത്തു.


No comments