മാവുങ്കാൽ മൂലക്കണ്ടത്ത് കരാറുകാരൻ ചവിട്ടി താഴെയിട്ടു വന്ന പരാതിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു കെട്ടിടമുടമ മരിച്ചു
കാഞ്ഞങ്ങാട് : കരാറുകാരൻ കെട്ടിടത്തിൻ്റെ മുകളിൽ നിന്ന് ചവിട്ടി താഴെയിട്ടു വന്ന പരാതിയിൽ ചികിത്സയിൽ കഴിയുകയായിരുന്നുകെട്ടിടമ മരിച്ചു.വെള്ളിക്കോത്ത് പെരളത്തെ ഏഴുപ്ലാക്കല്‍ റോയി ജോസഫിനാണ് (48) ഇന്ന് പുലർച്ച മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയിൽ വച്ച് മരണപ്പെട്ടത്.
ഞായറാഴ്ചയാണ് മാവുങ്കാല്‍ മൂലക്കണ്ടത്ത് നിര്‍മ്മാണത്തിലിരിക്കുന്ന കെട്ടിടത്തിന്റെ മൂന്നാം നിലയില്‍ നിന്നും കെട്ടിട ഉടമ താഴെ വീണത്.
റോയിയും കരാറുകാരന്‍ നരേന്ദ്രനും മൂന്നാം നിലയില്‍ സംസാരിച്ചു കൊണ്ടിരിക്കുകയായിരുന്നു. നിര്‍മ്മാണം സംബന്ധിച്ച് ഇരുവരും തര്‍ക്കമുണ്ടാക്കുകയും റോയിയെകരാറുകാരൻ നരേന്ദ്രൻ ചവിട്ടി താഴെയിട്ടുയെന്ന് മംഗലാപുരത്തേക്കുള്ള ആശുപത്രിയിലേക്ക് പോകുന്നതിനിടയില്‍ ഒപ്പമുണ്ടായിരുന്ന ഭാര്യ ജിന്‍സിയോടും മറ്റുള്ളവരോടും റോയി പറഞ്ഞിരുന്നു. സംഭവത്തില്‍ജോയി സുഹൃത്ത് ഷാജിയുടെ പരാതിയിൽ പോലീസ് കേസെടുത്തു അന്വേഷണം നടത്തിവരികയായിരുന്നു.മടിയനിലെ ആര്‍ ജെ അലൂമിനിയം ഫാബ്രിക്കേഷന്‍ ഉടമയാണ് റോയി .
No comments