Breaking News

നീലേശ്വരം താലൂക്ക് ആശുപത്രിക്ക് 13 കോടിയുടെ കെട്ടിടസമുച്ചയം

നീലേശ്വരം : നീലേശ്വരം താലൂക്ക് ആശുപതിക്ക് കിഫ്ബി ഫണ്ടിൽ 13 കോടി രൂപ ചെവഴിച്ച് ആധുനിക സൗകര്യങ്ങളോടെയുള്ള കെട്ടിട സമുച്ചയം നിർമിക്കുമെന്നും ഇതിനുള്ള ടെണ്ടർ നടപടി പുരോഗമിക്കുകയാണെന്നും എം രാജഗോപാലൻ എംഎൽഎ അറിയിച്ചു. മൂന്ന് നിലകളിൽ അത്യാധുനിക സൗകര്യമുള്ള കെട്ടിട സമുച്ചയം ഒരുങ്ങിയാൽ അത് ജില്ലയിലെ ആരോഗ്യ മേഖലയിൽ വൻ മുന്നേറ്റം ഉണ്ടാക്കും. 583.25 ചതുരശ്ര മീറ്റർ വിസ്തൃതിയുള്ള കെട്ടിടത്തിൽ താഴത്തെ നിലയിൽ കാഷ്വാലിറ്റി, പ്ലാസ്റ്റർ റൂം, പരിശോധന മുറി, ഫാർമസി, ഫാർമസി സ്റ്റോർ, ഇസിജി, നെബുലൈസേഷൻ റൂം, നഴ്സസ് സ്റ്റേഷൻ തുടങ്ങിയ സൗകര്യങ്ങളുണ്ടാവും.ഒന്നാം നിലയിൽ മൈനർ ഓപ്പറേഷൻ തിയറ്റർ, അനസ്തേഷ്യ റൂം, സ്റ്റാഫ് റൂം, ഡോക്ടേഴ്സ് ലോഞ്ച്, ഐസിയു, വിശ്രമമുറി, നഴ്സ് സ്റ്റേഷൻ, ചെയ്ഞ്ചിങ് റൂം, സ്റ്റോറും തുടങ്ങിയവയും രണ്ടാം നിലയിൽ വെയിറ്റിങ് ഏരിയ, ദന്തൽ, ജനറൽ മെഡിസിൻ, സൈക്കാട്രി, ഗൈനക്കോളജി, ഇഎൻടി, ഫിസിക്കൽ മെഡിസിൻ ആൻഡ് റിഹാബിലിറ്റേഷൻ, സർജറി, ഒപ്തമോളജി, പീഡിയാട്രിക് എന്നീ വിഭാഗങ്ങളുടെ കൺസൾട്ടേഷൻ മുറികളും ലാബ് സാമ്പിൾ കളക്ഷൻ റൂം നഴ്സിങ് സ്റ്റേഷൻ എന്നിവയുമാണ് ഉൾക്കൊള്ളിച്ചത്.പദ്ധതി പൂർത്തിയാകുന്നതോടെ ജില്ലയിൽ ആധുനകി സൗകര്യങ്ങളോടെ മികച്ച ചികിത്സ ലഭിക്കുന്ന കേന്ദ്രമായി താലൂക്ക് ആശുപ്രതിമാറുമെന്ന് എംഎൽഎ പറഞ്ഞു. നീലേശ്വരം നഗരസഭ, മടിക്കൈ, കിനാനൂർ കരിന്തളം, വെസ്റ്റ് എളേരി, കയ്യൂർ ചീമേനി, ചെറുവത്തൂർ, പിലിക്കോട് ഉൾപ്പെടെയുള്ള പ്രദേശത്തുള്ളവരാണ് താലൂക്ക് ഹെഡ് ക്വാട്ടേഴ്സ് ആശുപ്രതിയിൽ ചികിത്സയ്ക്ക് എത്തുന്നത്.

No comments