ഉദുമ കളനാട് എംഡിഎംഎയുമായി രണ്ട് യുവാക്കള്‍ പിടിയില്‍
ഉദുമ : കാറില്‍ സൂക്ഷിച്ച എംഡിഎംഎയുമായി രണ്ട് യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. 0.96 ഗ്രാം എംഡിഎംഎയും കാറും കസ്റ്റഡിയിലെടുത്തു. തെക്കില്‍ കുന്നരയിലെ ഹസന്‍ ഹസന്‍ ഫഹദ് (23), മാങ്ങാട് ചോയിച്ചിങ്കലിലെ എം.എ ദില്‍ഷാദ് (36) എന്നിവരാണ് അറസ്റ്റിലായത്. കളനാട് കാര്‍ ആക്‌സസറീസ് ഷോപ്പിന് സമീപം നിര്‍ത്തിയിട്ട കാറിലാണ് മയക്കുമരുന്ന് കണ്ടെത്തിയത്. ജില്ലാ പൊലീസ് മേധാവിയുടെയും ബേക്കല്‍ ഡി.വൈ.എസ്.പിയുടെ സ്‌ക്വാഡ് അംഗങ്ങളും മേല്‍പ്പറമ്പ പൊലീസും ചേര്‍ന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
No comments