ദേശീയ ചലച്ചിത്ര പുരസ്ക്കാരം 2025: തിളങ്ങി ഉർവശിക്കും വിജയരാഘവനും, ഉള്ളൊഴുക്ക് മികച്ച മലയാളം സിനിമ
മുംബെ : എഴുപത്തിഒന്നാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച നടനായി ഷാരൂഖ് ഖാൻ, വിക്രാന്ത് മാസി എന്നിവരെ തിരഞ്ഞെടുത്തു. 'ജവാൻ' എന്ന ചിത്രത്തിലെ കഥാപാത്രത്തിലൂടെയാണ് ഷാരൂഖ് ഖാനെ തേടി ദേശിയ പുരസ്കാരം എത്തിയത്. ഏറെ ശ്രദ്ധനേടിയ 'ട്വൽത്ത് ഫെയിൽ' എന്ന ചിത്രത്തിലെ അഭിനയത്തിനാണ് വിക്രാന്ത് മാസിയെ മികച്ച നടനായി തിരഞ്ഞെടുത്തത്.
'മിസിസ് ചാറ്റര്‍ജി വേഴ്‌സസ് നോര്‍വേ' എന്ന ചിത്രത്തിലെ പ്രകടനത്തിലൂടെ റാണി മുഖര്‍ജി മികച്ച നടിക്കുള്ള ദേശിയ പുരസ്കാരം സ്വന്തമാക്കി. മികച്ച മലയാളം സിനിമയ്ക്കുള്ള പുരസ്കാരം ഉർവശിയും പാര്‍വതി തിരുവോത്തും പ്രധാനവേഷത്തിൽ എത്തിയ 'ഉള്ളൊഴുക്ക്' സ്വന്തമാക്കി. ക്രിസ്റ്റോ ടോമിയുടെ സംവിധാനത്തിൽ ഒരുങ്ങിയ ചിത്രമാണ് ഉള്ളൊഴുക്ക്.
എഴുപത്തിഒന്നാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച നടനായി ഷാരൂഖ് ഖാൻ, വിക്രാന്ത് മാസി എന്നിവരെ തിരഞ്ഞെടുത്തു. 'ജവാൻ' എന്ന ചിത്രത്തിലെ കഥാപാത്രത്തിലൂടെയാണ് ഷാരൂഖ് ഖാനെ തേടി ദേശിയ പുരസ്കാരം എത്തിയത്. ഏറെ ശ്രദ്ധനേടിയ 'ട്വൽത്ത് ഫെയിൽ' എന്ന ചിത്രത്തിലെ അഭിനയത്തിനാണ് വിക്രാന്ത് മാസിയെ മികച്ച നടനായി തിരഞ്ഞെടുത്തത്.
'മിസിസ് ചാറ്റര്‍ജി വേഴ്‌സസ് നോര്‍വേ' എന്ന ചിത്രത്തിലെ പ്രകടനത്തിലൂടെ റാണി മുഖര്‍ജി മികച്ച നടിക്കുള്ള ദേശിയ പുരസ്കാരം സ്വന്തമാക്കി. മികച്ച മലയാളം സിനിമയ്ക്കുള്ള പുരസ്കാരം ഉർവശിയും പാര്‍വതി തിരുവോത്തും പ്രധാനവേഷത്തിൽ എത്തിയ 'ഉള്ളൊഴുക്ക്' സ്വന്തമാക്കി. ക്രിസ്റ്റോ ടോമിയുടെ സംവിധാനത്തിൽ ഒരുങ്ങിയ ചിത്രമാണ് ഉള്ളൊഴുക്ക്.
മികച്ച സഹനടിക്കുള്ള പുരസ്കാരം ഉള്ളൊഴുക്കിലെ അഭിനയത്തിലൂടെ ഉർവശി സ്വന്തമാക്കി. ഗണേഷ് രാജിന്റെ സംവിധാനത്തിൽ ഒരുങ്ങിയ 'പൂക്കാലം' എന്ന ചിത്രത്തിലൂടെ മികച്ച സഹനടനുള്ള പുരസ്കാരം വിജയരാഘവൻ സ്വന്തമാക്കി. പൂക്കാലത്തിലൂടെ മിഥുൻ മുരളി മികച്ച എഡിറ്റിർക്കുള്ള പുരസ്കാരം സ്വന്തമാക്കി. മികച്ച പ്രൊഡക്ഷൻ ഡിസൈൻ ജൂഡ് ആന്തണിയുടെ സംവിധാനത്തിലൊരുങ്ങിയ '2018' എന്ന ചിത്രത്തിലൂടെ മോഹൻദാസ് സ്വന്തമാക്കി.
No comments