സാമൂഹിക പ്രവർത്തകനും ബി ജെ പി നേതാവുമായ അഡ്വ. കെ കെ നാരായണൻ അന്തരിച്ചു മുൻ കെപിസിസി അംഗം ആയിരുന്നു
കരിന്തളം : ബിജെപി സംസ്ഥാന സമിതി അംഗം അഡ്വ. കെ.കെ. നാരായണൻ അന്തരിച്ചു. കാഞ്ഞങ്ങാട് നെഹ്റു കോളേജ് ഭരണസമിതി അംഗവും വിവിധ സാമൂഹ്യ സന്നദ്ധ സംഘടനകളിൽ പ്രവർത്തിച്ച പൊതു സമൂഹത്തിൽ നിറഞ്ഞു നിന്നിരുന്ന വ്യക്തിത്വമായിരുന്നു. മുൻ ഡിസിസി ജനറൽ സെക്രട്ടറിയും കെപിസിസി എക്സിക്യൂട്ടീവ് അംഗവും കൂടിയായിരുന്നു. അടുത്തകാലത്താണ് കോൺഗ്രസ് ഉപേക്ഷിച്ച് ബിജെപിയിൽ ചേർന്നത്. കരിന്തളം, ആറളം സ്വദേശിയാണ്. സംസ്‌കാരം ചൊവ്വാഴ്ച രാവിലെ ആറളത്തെ വീട്ടുവളപ്പില്‍ നടക്കും. ഭാര്യ: കെ. സുശീല. മക്കള്‍: കാര്‍ത്തിക. മരുമകന്‍: ആദര്‍ശ് (ചെന്നൈ). സഹോദരങ്ങള്‍: ഡോ. ഗംഗാധരന്‍ (അബുദാബി), രാജ്‌മോഹന്‍ (കരിന്തളം), അഡ്വ. രത്‌നകുമാരി (മുംബൈ), ഗീത കരിമ്പില്‍ (ആറളം), നിര്‍മല കുമാരി, പരേതനായ ക്യാപ്റ്റന്‍ ബാലകൃഷ്ണന്‍.
No comments