Breaking News

കാസറഗോഡ് ജില്ല റൈഫിൾ അസോസിയേഷൻ നേതൃത്വത്തിൽ അമ്പലത്തറയിൽ ജില്ലാതല ഷൂട്ടിംങ്ങ് ചാമ്പ്യൻഷിപ്പ് നടന്നു


അമ്പലത്തറ: കാസർഗോഡ് ജില്ല റൈഫിൾ അസോസിയേഷന്റെ  41മത് ഷൂട്ടിംങ്ങ്‌ ചാമ്പ്യൻഷിപ്പ്  അമ്പലത്തറയിലുള്ള റേഞ്ചിൽ വച്ച് നടത്തി. പോയിന്റ് 22 വിഭാഗം 50മീറ്റർ,പോയിന്റ് 22 വിഭാഗം 25,മീറ്റർ, പോയിന്റ് 177 വിഭാഗം എയർ റൈഫിൾ 10 മീറ്റർ എന്നീ വിഭാഗത്തിൽ എഴുപതോളം പേർ  പങ്കെടുത്തു.

അഡീഷണൽ എസ് പി  സി.എം.ദേവിദാസൻ ഉൽഘാടനം ചെയ്തു. എം.ശ്രീകണ്ഠൻ നായർ  അദ്ധ്യക്ഷം വഹിച്ചു. ജില്ലാ റൈഫിൾ അസോസിയേഷൻ സെക്രട്ടറി അഡ്വക്കറ്റ് കെ.എ.നാസർ സ്വാഗതം പറഞ്ഞു.അമ്പലത്തറ പോലിസ് സി ഐ കെ.പി.ഷൈൻ,റൈഫിൾ അസോസിയേഷൻ ജില്ല ജോ: സെക്രട്ടറി പി.വി.രാജേന്ദ്രകുമാർ,ബാബു രാജേന്ദ്ര ഷേണായി,അസീസ്കമ്മാടം എന്നിവർ യോഗത്തിൽ സംബന്ധിച്ചു.

ചടങ്ങിൽ വെച്ച് ജില്ലയിലെ ഫോറസ്റ്റ് അംഗീകൃത ഷൂട്ടറും അസോസിയേഷൻ്റെ മെമ്പറുംമായ ബി.അബ്ദുൾഗഫൂറിനെ ഉപഹാരം  നൽകി ആദരിച്ചു. മത്സരങ്ങൾ ഐ എസ് എസ് എസ് കോച്ചും നാഷണൽ ഗോൾഡ് മെഡലിസ്റ്റുംമായ മിലൻ ജോസ് നിയന്ത്രിച്ചു.ട്രഷറർ എ.കെ.ഫൈസൽ നന്ദി പ്രകാശിപ്പിച്ചു.

വിവിധ വിഭാഗങ്ങളിൽ വിജയികളായവർക്ക്  അഗസ്റ്റ് 29 മുതൽ സെപ്റ്റംബർ 3 വരെ അമ്പലത്തറയിൽ വച്ച് നടക്കുന്ന സംസ്ഥാന  ഷൂട്ടിംങ്ങ് ചാമ്പ്യൻ ഷിപ്പിൽ മൽസരിക്കാൻ യോഗ്യതയുണ്ടാവുമെന്ന് ഭാരവാഹികൾ അറിയിച്ചു.

No comments