ജവഹർ ബാൽ മഞ്ച് നടത്തുന്ന 'കൊടിപാറട്ടെ' പരിപാടിയുടെ ബളാൽ ബ്ലോക്കിലെ ഉദ്ഘാടനം ബളാൽ പഞ്ചായത്ത് പ്രസിഡൻ്റ് രാജു കട്ടക്കയം ദേശീയ പതാക കുട്ടികൾക്ക് കൈമാറി നിർവഹിച്ചു
ബളാൽ : സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ജവഹർ ബാൽ മഞ്ച് നടത്തുന്ന 'കൊടിപാറട്ടെ' പരിപാടിയുടെ ബളാൽ ബ്ലോക്കിലെ ഉദ്ഘാടനം കല്ലഞ്ചിറയിൽ വെച്ച് ബളാൽ പഞ്ചായത്ത് പ്രസിഡൻ്റ് രാജു കട്ടക്കയം ദേശീയ പതാക കുട്ടികൾക്ക് കൈമാറി നിർവഹിച്ചു. ജവഹർ ബാൽ മഞ്ച് ജില്ലാ കോർഡിനേറ്റർ ജിബിൻ ജെയിംസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ലാ കോർഡിനേറ്റർ സുബിത്ത് ചെമ്പകശ്ശേരി സ്വാഗതം പറഞ്ഞു. മുതിർന്ന കോൺഗ്രസ് നേതാവ് മുഹമ്മദ് ബഷീർ, ലിബി ജോമോൻ, അജിത, മുഹമ്മദ് അജ്മൽ ,ആസിയ മെഹറിൻ,റന ഫാത്തിമ, ഇവ മരിയ,അമന നസ്രിൻ, ആഫിയ, ഫാമിസ് തുടങ്ങിയവർ സംസാരിച്ചു.
No comments