Breaking News

ഇന്ത്യൻ യൂത്ത് കോൺഗ്രസ് കിനാനൂർ കരിന്തളം മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഉന്നതവിജയം നേടിയ വിദ്യാർത്ഥികൾക്ക് ഉമ്മൻചാണ്ടി പുരസ്കാർ വിതരണവും ക്വിറ്റ് ഇന്ത്യ അനുസ്മരണ പരിപാടിയും സംഘടിപ്പിച്ചു


കരിന്തളം : ഇന്ത്യൻ യൂത്ത് കോൺഗ്രസ് കിനാനൂർ കരിന്തളം മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ എസ്എസ്എൽസി  പ്ലസ് ടു  ഫുൾ എ പ്ലസ് നേടിയ വിദ്യാർത്ഥികൾക്ക് ഉമ്മൻചാണ്ടി പുരസ്കാർ വിതരണവും ക്വിറ്റ് ഇന്ത്യ അനുസ്മരണ പരിപാടിയും സംഘടിപ്പിച്ചു. പരിപാടി യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡണ്ട് കാർത്തികേയൻ പെരിയ ഉദ്ഘാടനം ചെയ്തു .യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി ശിവപ്രസാദ് അറുവാത്ത്  ഉമ്മൻചാണ്ടി പുരസ്കാര വിതരണവും ചെയ്തു. യുഡിഎഫ് നിയോജകമണ്ഡലം കൺവീനർ സി വി ഭാവനൻ  ക്വിറ്റ് ഇന്ത്യ അനുസ്മരണ പ്രഭാഷണവും നടത്തി.പരിപാടിയിൽ യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് വിഷ്ണുപ്രകാശ് അധ്യക്ഷത വഹിച്ചു.ഉമേശന്‍  വേളൂർ  ആശിഷ് അടുക്കം അജയൻ വേളൂർ  മഹേന്ദ്രൻ കുവാറ്റി മിഥുൻ കൊല്ലംപാറ  നാരായണൻ കക്കോൽ ആനന്ദ് ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു പരിപാടിയിൽ യൂത്ത് കോൺഗ്രസ് സെക്രട്ടറി രൂപേഷ് കുവാറ്റി സ്വാഗതവും ഷമീം പുലിയകുളം നന്ദിയും പറഞ്ഞു

No comments