എൻ.ആർ. ഇ.ജി. വർക്കേഴ്സ് യൂണിയൻ കോടോം-ബേളൂർ പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ അട്ടേങ്ങാനം പോസ്റ്റോഫീസിലേക്ക് മാർച്ചും ധർണയും സംഘടിപ്പിച്ചു
ഒടയംചാൽ : എൻ.ആർ. ഇ.ജി. വർക്കേഴ്സ് യൂണിയൻ കോടോം-ബേളൂർ പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ അട്ടേങ്ങാനം പോസ്റ്റോഫീസിലേക്ക് മാർച്ചും ധർണയും സംഘടിപ്പിച്ചു.യൂണിയൻ ജില്ലാ സെക്രട്ടറി ഗൗരി പനയാൽ ഉദ്ഘാടനം ചെയ്തു
കാർഷിക മേഖലയിൽ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുന്ന ഭൂവികസന പ്രവൃത്തികൾക്ക് വിലക്കേർപ്പെടുത്തിയ കേന്ദ്ര സർക്കാർ നിർദേശം പിൻവലിക്കുക ,തൊഴിലുറപ്പ് നിയമം അനുശാസിക്കുന്ന തൊഴിലും കൂലിയും ലഭ്യമാക്കാൻ കേന്ദ്ര സർക്കാർ നടപടി സ്വീകരിക്കുക
കൂലി കുടിശ്ശിഖ അനുവദിക്കുക , ലേബർ ബഡ്ജറ്റ് വെട്ടിച്ചുരുക്കിയത് പുന:സ്ഥാപിക്കുക ,10കോടി തൊഴിൽ ദിനങ്ങൾ ലഭ്യമാക്കുക ,തൊഴിൽ ദിനം 200 രൂപയായും കൂലി 600 രൂപയായും വർദ്ധിപ്പിക്കും ,കേരളത്തോടുള്ള കേന്ദ്രഅവഗണന അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് എൻ ആർ ഇ ജി വർക്കേഴ്സ് യൂണിയൻ നേതൃത്വത്തിൽ നടക്കുന്ന സമരത്തിന്റെ ഭാഗമായി യൂണിയൻ കോടോം-ബേളൂർ പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ അട്ടേങ്ങാനം പോസ്റ്റോഫീസിലേക്ക് മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു.
യൂണിയൻ ജില്ലാ സെക്രട്ടറി ഗൗരി പനയാൽ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് പി. ഇന്ദിര അധ്യക്ഷത വഹിച്ചു. കർഷക സംഘം ജില്ലാഎക്സി.. അംഗം യു. ഉണ്ണികൃഷ്ണൻ കർഷക തൊഴിലാളി യൂണിയൻ ജില്ലാ കമ്മറ്റി അംഗം എച്ച് നാഗേഷ് യൂണിയൻ പനത്തടി ഏരിയാ കമ്മറ്റി പ്രസിഡന്റ് ഉഷ പി.എൽ, ജില്ലാ കമ്മറ്റി അംഗം മധു കോളിയാർ ഏരിയ ട്രഷറർ രജനി കൃഷ്ണർ തുടങ്ങിയവർ സംസാരിച്ചു.യൂണിയൻ പഞ്ചായത്ത് കമ്മറ്റി സെക്രട്ടറി ഇ. ബലകൃഷ്ണൻ സ്വാഗതവും ബിന്ദുകൃഷ്ണൻ നന്ദിയും പറഞ്ഞു
No comments