Breaking News

ശ്വാസതടസത്തെ തുടർന്ന് കാസർകോട് കുഡ്‌ലു സ്വദേശിയായ യുവാവ് കുഴഞ്ഞ് വീണു മരിച്ചു


കാസർകോട്: ശ്വാസതടസത്തെ തുടർന്ന് യുവാവ് കുഴഞ്ഞ് വീണു മരിച്ചു. കൂ, കാന്തിക്കരയിലെ വാടക ക്വാർട്ടേഴ്സിൽ താമസക്കാരനായ സതീശ(28)യാണ് മരിച്ചത്. വെള്ളിയാഴ്ച രാത്രിയാണ് സംഭവം. കൂലിപ്പണി കഴിഞ്ഞെത്തിയ സതീശയ്ക്ക് കടുത്ത ശ്വാസതടസം അനുഭവപ്പെടുകയായിരുന്നു. ഉടൻ തന്നെ മാതാപിതാക്കളായ ശിവണ്ണയും പുഷ്പയും ചേർന്ന് ജനറൽ ആശുപ്രതിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കർണ്ണാടക, മാണ്ട്യ സ്വദേശികളായ ശിവണ്ണയും കുടുംബവും വർഷങ്ങളായി കാന്തിക്കരയിലാണ് താമസം. മൃതദേഹം പോസ്റ്റുമോർട്ടത്തിനു ശേഷം കാസർകോട്ട് തന്നെ സംസ്ക്കരിക്കുമെന്ന് പിതാവ് ശിവണ്ണ പറഞ്ഞു. O Local job openings

No comments