Breaking News

ബേക്കൽ കോട്ടിക്കുളത്ത് അടച്ചിട്ട വീട്ടിൽ വൻ പുരാവസ്തു ശേഖരം കണ്ടെത്തി


കാസർകോട്: ബേക്കൽ പൊലിസ് സ്റ്റേഷൻ പരിധിയിലെ കോട്ടിക്കുളത്ത് അടച്ചിട്ട വീട്ടിൽ വൻ പുരാവസ്തു ശേഖരം കണ്ടെത്തി. രഹസ്യവിവരത്തെ തുടർന്ന് ബേക്കൽ പൊലീസ് ഇൻസ്പെക്ടർ എം.വി.ശ്രീദാസ്, എസ് ഐ സവ്യസാചി എന്നിവരുടെ നേതൃത്വത്തിൽ വീടു തുറന്നു നോക്കിയപ്പോഴാണ് പുരാവസ്തു ശേഖരം കണ്ടെത്തിയത്. ചെമ്പുപാത്രങ്ങൾ, ചിലങ്കകൾ, വാളുകൾ തുടങ്ങിയ സാധനങ്ങളാണ് വീട്ടിനകത്ത് ഉണ്ടായിരുന്നത്. ചില സാധനങ്ങളിൽ അറബി എഴുത്തുകളും കണ്ടെത്തി. വാളുകളിൽ ഒന്ന് മൈസൂർ കൊട്ടാരത്തിൽ നിന്നു മോഷണം പോയ വാളും ഉള്ളതായി സംശയിക്കുന്നു.

വീടിനോട് ചേർന്നുള്ള ഒറ്റമുറി കടയും പൊലീസ് തുറന്നു പരിശോധിച്ചു. ഈ സമയത്താണ് പുരാവസ്തു ശേഖരത്തിനു മുകളിൽ പാമ്പ് കിടക്കുന്നത് കണ്ടത്. ഇതോടെ പൊലീസ് പരിശോധന നിർത്തി കടയും വീടും സീൽ ചെയ്തു. വിവരം പുരാവസ്തു അധികൃതരെ അറിയിച്ചിട്ടുണ്ട്. അവർ എത്തിയ ശേഷമായിരിക്കും വിശദമായ പരിശോധന നടക്കുക.

No comments