വെസ്റ്റ് എളേരി പഞ്ചായത്ത് മുൻ പ്രസിഡണ്ട് നഗനോലിൽ ജോൺ ജോർജ് (വക്കച്ചൻ ചേട്ടൻ - 84) നിര്യാതനായി
കാഞ്ഞങ്ങാട്: വെസ്റ്റ് എളേരി ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡണ്ട് ജോർജ് നാഗനോലിൽ (84) നിര്യാതനായി. ഹോസ്ദുർഗ് വിനായക ടാക്കീസിന് സമീപത്തായിരുന്നു താമസം. സംസ്ക്കാരം നാളെ രാവിലെ 11 മണിക്ക് മാലോം സെന്റ് ജോർജ് പള്ളി സെമിത്തേരിയിൽ. മൃതദേഹം നാളെ രാവിലെ മാലോത്തേക്ക് കൊണ്ടുപോകും. കാഞ്ഞങ്ങാട് ലിറ്റിൽ ഫ്ളവർ സ്കൂൾ മുൻ അധ്യാപിക മാർഗരറ്റാണ് ഭാര്യ. മക്കൾ: അഡ്വ.ബിനു ജോർജ്, ബിനി ജോർജ് (ടീച്ചർ ജി എം യു പി സ്കൂൾ
ചെറുപുഴ), ബിനറ്റ് ജോർജ്(എച്ച്.ഡി.എഫ്.സി ബാങ്ക്, ബാംഗ്ലൂർ), ബിന്യ ജോർജ് ,സോഫ്റ്റ്വെയർ എഞ്ചിനീയർ ബാംഗ്ലൂർ). മരുമക്കൾ: രമ്യ റോസ് ഞള്ളിമാക്കൽ (ചെമ്പതൊട്ടി), ജോസി മാത്യു ചെറുപുഴ (ഹെഡ്മാസ്റ്റർ പെരുപടവ് ഹൈസ്കൂൾ), ജുബിൻ ജോസ് (എഞ്ചിനീയർ ബാം ഗ്ലൂർ), ജോജോ(ബാംഗ്ലൂർ). സഹോദരങ്ങൾ: അച്ചാമ്മ നരിവേലിൽ, മേരിക്കുട്ടി അടക്കാമുണ്ടക്കൽ, ശോശാമ്മ തെക്കയിൽ, പരേതരായ ജോസഫ്, ജോൺ, സിസ്റ്റർ മരിയാനി, മാത്യു, തോമസ്, ആന്റണി.
No comments