Breaking News

ബേഡകത്ത് ഡി വൈ എഫ് ഐ നേതാവിനെ വീട്ടിനകത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി


കാഞ്ഞങ്ങാട് : ബേഡകത്ത് ഡി വൈ എഫ് ഐ നേതാവിനെ വീട്ടിനകത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ബേഡകം, പോളയിലെ വിനീഷ് (34)ആണ് ജീവനൊടുക്കിയത്. ബിംബുങ്കാൽ മേഖലാ പ്രസിഡണ്ടാണ്. വ്യാഴാഴ്ച രാവിലെ കിടപ്പുമുറിയിലാണ് വിനീഷിനെ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ഉടൻ ബേഡഡുക്ക താലൂക്ക് ആശുപ്രതിയിൽ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല.

ഡി വൈ എഫ് ഐ ബിംബുങ്കാൽ മേഖലാ പ്രസിഡണ്ടായ വിനീഷ് കുണ്ടംകുഴി ഫാർമേഴ്സ് ബാങ്ക് ജീവനക്കാരൻ കൂടിയാണ്. ബേഡകം പൊലീസ് ഇൻക്വസ്റ്റ് നടത്തി. മാതാവ്: നിർമ്മല.

No comments