Breaking News

കരിന്തളം തലയടുക്കത്ത് പാല് കൊണ്ടു വരികയായിരുന്ന മിനിവാൻ നിയന്ത്രണം വിട്ട് മറിഞ്ഞ് ഡ്രൈവർക്ക് പരിക്ക്


കരിന്തളം:പാല് കൊണ്ടു വരികയായിരുന്ന മിനിവാൻ നിയന്ത്രണം വിട്ടു മറിഞ്ഞ് ഡ്രൈവർക്ക് പരിക്കേറ്റു. എളനാട് കമ്പനിയുടെ പായ്ക്കറ്റ് പാല് വിതരണത്തിന് കൊണ്ടു വരികയായിരുന്ന മിനി വാനാണ് കരിന്തളം തലയെടുക്കം വളവിൽ നിയന്ത്രണം വിട്ടു മറിഞ്ഞത്.സംഭവത്തിൽ ഡ്രൈവർ അമ്പലത്തറ സ്വദേശി മിഥുൻ ന് പരിക്കേറ്റു.പരിക്ക് ഗുരുതരമല്ല.അപകടത്തിൽ നിരവധി പായ്ക്കറ്റ് പാല് പൊട്ടി നശിച്ചു. ഇന്ന് രാവിലെ എട്ടു മണിക്കാണ് അപകടം നടന്നത്. ഇ മേഖലയിൽ അപകടം നടക്കുന്നത് പതിവ് സംഭവവുമായി മാറിയിരിക്കുകയാണ്. വല്ലതും ചെറുതുമായ നിരവധി അപകടങ്ങളാണ് ഈ പ്രദേശത്ത് മാത്രം നടന്നിട്ടുള്ളത്. പലപ്പോഴും വാഹനങ്ങളുടെ അമിതവേഗം തന്നെയാണ് അപകട കാരണവും.

No comments