Breaking News

റോഡരുകിൽ ലോറി നിർത്തി മൂത്രവിസർജ്ജനം നടത്തുകയായിരുന്ന ലോറി ഡ്രൈവർ തലയിലേക്ക് മരക്കൊമ്പ് പൊട്ടി വീണ് മരിച്ചു സംഭവം കാസർഗോഡ്


കാസർകോട്: റോഡരുകിൽ ലോറി നിർത്തി മൂത്രവിസർജ്ജനം നടത്തുകയായിരുന്ന ലോറി ഡ്രൈവർ തലയിലേക്ക് മരക്കൊമ്പ് പൊട്ടി വീണ് മരിച്ചു. കർണ്ണാടക, ബണ്ട്വാൾ, പേറാജെ, കുടോലു ഹൗസിലെ പരേതരായ കാന്തപ്പ ഗൗഡ ഗീതമ്മ ദമ്പതികളുടെ മകൻ കെ. ജഗദീശ ഗൗഡ (50)യാണ് മരിച്ചത്. ബുധനാഴ്ച രാവിലെ ആറേകാൽ മണിയോടെ പെർള സീതാംഗോളി റോഡിലെ ബെദിരംപളളയിലാണ് അപകടം. മൂടുബിദ്രിയിൽ നിന്നു കാസർകോട്ടേക്ക് കാലിത്തീറ്റയുമായി വരികയായിരുന്നു ജഗദീശഗൗഡ, ക്ലീനറും കൂടെയുണ്ടായിരുന്നു. ബെദിരംപള്ളയിലെ വിജനമായ സ്ഥലത്തെത്തിയപ്പോൾ ലോറി റോഡരുകിൽ നിർത്തി മരത്തിന്റെ ചുവട്ടിൽ മൂത്രമൊഴിക്കുകയായിരുന്നു ജഗദീശ. ഇതിനിടയിൽ മരത്തിന്റെ കൊമ്പ് ഒടിഞ്ഞ് തലയിൽ വീഴുകയായിരുന്നു. ക്ലീനറാണ് അപകടം ആദ്യം കണ്ടത്. ക്ലീനർ അതുവഴിയെത്തിയ യാത്രക്കാരോട് വിവരം പറഞ്ഞു. ഉടൻ ജനറൽ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജഗദീശയെ രക്ഷിക്കാനായില്ല. ബദിയഡുക്ക പൊലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്തു. പോസ്റ്റുമോർട്ടത്തിനു ശേഷം മൃതദേഹം നാട്ടിലെത്തിച്ചു സംസ്കരിച്ചു.

ഭാര്യ: പ്രേമ. മക്കൾ: മോക്ഷിത്ത്, ബിന്ദു. സഹോദരങ്ങൾ: ഗിരീശ, കേശവ, ഭരത്.

No comments