ശ്രീ തളീ ബാലഗോകുലം പരപ്പയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന ജന്മാഷ്ടമി ദിന ശോഭായാത്രയുടെ നോട്ടീസ് പ്രകാശനം നടന്നു
പരപ്പ : ശ്രീ തളീ ബാലഗോകുലം പരപ്പയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന ജന്മാഷ്ടമിദിന ശോഭായാത്രയുടെ നോട്ടീസ് പ്രകാശനം ഇന്ന് രാവിലെ പരപ്പ ശ്രീ തളീയിൽ ക്ഷേത്രസന്നിധിയിൽ വെച്ചു നടന്നു. ഗോകുലധ്യാപകൻ കുഞ്ഞമ്പു നായർ, ആഘോഷ പ്രമുഖ് ചന്ദ്രൻ പൈക്ക എന്നിവർ ചേർന്ന് മേൽ ശാന്തി ഉണ്ണികൃഷ്ണൻ പട്ടേരി അവർകൾക്ക് കൈമാറി. ചടങ്ങിൽ സുരേന്ദ്രൻ കുണ്ടുകൊച്ചി, കുഞ്ഞികൃഷ്ണൻ മാസ്റ്റർ,മഹേന്ദ്ര പ്രസാദ് എന്നിവർ പങ്കെടുത്തു .
No comments