ബീഡി തൊഴിലാളികളുടെ വിരമിക്കൽ ആനുകൂല്യം കൃത്യമായി വിതരണം ചെയ്യണം; ബീഡി വർക്കേർസ് യൂണിയൻ സി ഐ ടി യു കിനാനൂർ-കരിന്തളം പഞ്ചായത്ത് ഡിവിഷൻ സമ്മേളനം
ചായ്യോത്ത്: ബീഡി തൊഴിലാളികളുടെ വിരമിക്കൽ ആനുകൂല്യം കൃത്യമായി വിതരണം ചെയ്യണമെന്ന് ബീഡി വർക്കേർസ് യൂണിയൻ സി ഐ ടി യു കിനാനൂർ-കരിന്തളം പഞ്ചായത്ത് ഡിവിഷൻ സമ്മേളനം ആവശ്യപ്പെട്ടു. ചായ്യോത്ത് പി.ശാന്ത .. കെ ലീല നഗറിൽ നടന്ന സമ്മേളനം സി ഐ ടി യു നീലേശ്വരം ഏരിയാ ക്കമ്മറ്റി അംഗം പാറക്കോൽ രാജൻ ഉൽഘാടനം ചെയ്തു. കെ ശ്രീധരൻ അധ്യക്ഷനായി. പി.രാധ. ഇ. ഉഷ.എൻ.ടി. വിമല എന്നിവർ സംസാരിച്ചു കെ .സുകുമാരൻ സ്വാഗതം പറഞ്ഞു. ഭാരവാഹികൾ: കെ.ശ്രീധരൻ (പ്രസിഡണ്ട് , പി.വി. സരസു (വൈസ് പ്രസിഡണ്ട് | ഇ. ഉഷ (സെക്രട്ടറി / എൻ'. ടി.വി മല (ജോ: സെക്രട്ടറി)
No comments