ബേളൂർ വില്ലേജ് ഓഫിസിൽ വില്ലേജ് അസിസ്റ്റൻ്റിനെ നിയമിക്കണം ; കണ്ണാടിപ്പാറ അയ്യൻകാളി കലാ-കായിക സംസ്കാരിക വേദി കളക്ടർക്ക് നിവേദനം നൽകി
ബേളൂർ: ബേളൂർ വില്ലേജ് ഓഫിസിൽ വില്ലേജ് അസിസ്റ്റൻ്റിനെ നിയമിക്കണമെന്നാവശ്യപ്പെട്ട് കണ്ണാടിപ്പാറ അയ്യൻകാളി കലാ-കായിക സംസ്കാരിക വേദി കളക്ടർക്ക് നിവേദനം നൽകി. ബേളൂർ- ബേളൂർ വില്ലേജ് ഓഫീസിൽ വില്ലേജ് അസിസ്റ്റൻ്റ് ഇല്ലാത്തതിനാൽ വില്ലേജ് ഓഫീസ് പ്രവർത്തനം സുഗമമായി കൊണ്ട് പോകാൻ കഴിയാത്ത സ്ഥിതിയാണെന്നും, അടിയന്തിരമായും വില്ലേജ് അസിസ്റ്റൻ്റിനെ നിയമിക്കണമെന്നും ആവശ്യപ്പെട്ട് കണ്ണാടിപ്പാറ അയ്യൻകാളി കലാ-കായിക സാംസ്കാരിക വേദി ജില്ലാകളക്ടർക്ക് നിവേദനം നൽകി. വില്ലേജ് അസിസ്റ്റൻ്റിൻ്റെ അഭാവത്തിൽ ഫീൽഡ് വർക്ക് നടത്താൻ പോലും സാധിക്കാത്ത സ്ഥിതിയാണ് നിലവിലെന്നും സെക്രട്ടറി കെ നാരായണൻ കണ്ണാടിപ്പാറ നൽകിയ നിവേദനത്തിൽ പറയുന്നു. റവന്യു മന്ത്രിക്കും മെയിൽ വഴി പരാതിയും നല്കിയിട്ടുണ്ട്
No comments