പാണത്തൂർ ചെമ്പേരി സ്വദേശിയായ യുവാവ് ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു
പാണത്തൂർ: പാണത്തൂർ ചെമ്പേരി നെല്ലിക്കുന്നിലെ ഫൈസൽ സി എച്ച് ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു. കണ്ണൂരിലെ ജോലി സ്ഥലത്ത് നിന്ന് നെഞ്ച് വേദനയെ തുടർന്ന് പരിയാരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരുന്നു. ഇന്ന് രാത്രി എട്ട് മണിയോടു കൂടിയായിരുന്നു അന്ത്യം. വിവരമറിഞ്ഞ് ബന്ധുക്കൾ പരിയാരത്തേക്ക് പോയിട്ടുണ്ട്. പരേതരായ സി എച്ച് അബ്ദുല്ലയുടെയും ഫാത്തിമയുടെയും മകനാണ്. ഭാര്യ: ഖദീജ കുടഗ്. മക്കൾ: ഫിദ, അഷ്‌റഫ്, റിഫ. സഹോദരങ്ങൾ : നാസർ, ബഷീർ, സമീറ, ജമീല ഖബറടക്കം നാളെ പാണത്തൂർ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടക്കും.
No comments