ബീഡി തൊഴിലാളികൾക്ക് യഥാസമയം ആനൂകൂല്യം വിതരണം ചെയ്യണം ; ബീഡീ തൊഴിലാളി ഫെഡറേഷൻ (സി.ഐടിയു) കാസർഗോഡ് ജില്ലാ സമ്മേളനം മുണ്ടക്ക് മോഹൻ ഉത്ഘാടനം ചെയ്തു
ചെറുവത്തൂർ : സ്വകാര്യ മേഖലയിൽ പണിയെടുക്കുന്ന ബീഡി തൊഴിലാളികൾക്ക് യഥാസമയം ആനൂകൂല്യം വിതരണം ചെയ്യണമെന്നും സെപ്‌തംബർ 26ന് നടക്കുന്ന ദേശീയ പ്രക്ഷോഭത്തിന്റെ ഭാഗമായി ജില്ലയിൽ നടക്കുന്ന കേന്ദ്ര ഗവ. ഓഫീസ് മാർചിലും ധർണയിലും മുഴുവൻ ബീഡി തൊഴിലാളികളും പങ്കെടുക്കണമെന്നും ബീഡി തൊഴിലാളി ഫെഡറേഷൻ (സിഐടിയു) ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. ചെറുവത്തൂർ എകെജി ഭവനിൽ അഖിലേന്ത്യാ കമ്മിറ്റിയംഗം മണ്ടൂക്ക് മോഹനൻ ഉദ്‌ഘാടനം ചെയ്‌തു. ഡി വി അമ്പാടി അധ്യക്ഷനായി. സിഐടിയു ജില്ലാ കമ്മിറ്റിയംഗം കെ ബാലകൃഷ്‌ണൻ, പി ശാന്തകുമാരി, ബേബി ഷെട്ടി എന്നിവർ സംസാരിച്ചു. കെ വി കുഞ്ഞമ്പാടി സ്വാഗതം പറഞ്ഞു. ഭാരവാഹികൾ: ഡി വി അമ്പാടി (പ്രസിഡന്റ്), ബേബി ഷെട്ടി വൈസ് പ്രസിഡന്റ്), പി കമലാക്ഷൻ (സക്രട്ടറി), കെ ഭാസ്‌കരൻ (ജോയിന്റ് സെക്രട്ടറി).
No comments