ഒരു മാസത്തെ ശമ്പളം ബോണസായി അനുവദിക്കണം ; ജില്ലാ, താലൂക്ക് കേന്ദ്രങ്ങളിൽ ജീവനക്കാരുടെ പ്രകടനം വെള്ളരിക്കുണ്ട് താലൂക്ക് ഓഫീസിന് മുന്നിൽ പി എം ശ്രീധരൻ ഉദ്ഘാടനംചെയ്തു
കാസർകോട് : സംസ്ഥാന ജീവനക്കാർക്കും അധ്യാപകർക്കും പരിധിയില്ലാതെ ഒരു മാസ ശമ്പളം ബോണസായി അനുവദിക്കണമെന്നാവശ്യപ്പെട്ട് എഫ്എസ്ഇടിഒ നേതൃത്വത്തിൽ അധ്യാപകരും ജീവനക്കാരും ജില്ലാ, താലൂക്ക് കേന്ദ്രങ്ങളിൽ പ്രകടനം നടത്തി. വിദ്യാനഗർ സിവിൽസ്റ്റേഷനിൽ കെജിഒഎ സംസ്ഥാന സെക്രട്ടറിയറ്റ് അംഗം വി ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. കെ ഭാനുപ്രകാശ് അധ്യക്ഷനായി. വി ശോഭ, ร ദാമോദരൻ, കെ വി രാഘവൻ എന്നിവർ സംസാരിച്ചു. ജില്ലാസെക്രട്ടറി കെ ഹരിദാസ് സ്വാഗതം പറഞ്ഞു. കാഞ്ഞങ്ങാട് മിനി സിവിൽ സ്റ്റേഷനിൽ കെജിഒഎ
ജില്ലാപ്രസിഡന്റ് മധു കരിമ്പിൽ ഉദ്ഘാടനം ചെയ്തു. ടി വി ഹേമലത അധ്യക്ഷയായി. പി ശ്രീകല സ്വാഗതം പറഞ്ഞു. വെള്ളരിക്കുണ്ട് താലൂക്ക് ഓഫീസിന് മുന്നിൽ പി എം ശ്രീധരൻ ഉദ്ഘാടനംചെയ്തു. വിനോദ് കുമാർ, പി ബിജു, പ്രദീപ്കുമാർ എന്നിവർ സംസാരിച്ചു. മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് പരിസരത്ത് എം ഷെരീഫ് ഉദ്ഘാടനംചെയ്തു. ഹക്കീം കമ്പാർ സംസാരിച്ചു.
No comments