Breaking News

നാടിന്റെ കളിക്കളം നാളേക്ക് വേണ്ടി എന്ന സന്ദേശം ഉയർത്തി ; മുക്കട പാലത്തിനു സമീപം വനിത കമ്പവലി മത്സരം നടന്നു


കരിന്തളം : നാളെയുടെ താരങ്ങൾക്ക് കളിച്ചുവളരാൻ കുണ്ടൂർ- മുക്കട ദേശക്കാർ ഒരുമിക്കുകയാണ്. കളിക്കളം ഒരുക്കാനാണ് നാട് ഒന്നാകെ ഒത്തുചേരുന്നത്. 15 ലക്ഷം രൂപ ചെലവിലാണ് സ്വകാര്യ വ്യക്തിയിൽ നിന്നും 30 സെന്റ് സ്ഥലം വിലയ്ക്ക് വാങ്ങി കുണ്ടൂരിൽ കളിക്കളം ഒരുക്കുന്നത്. കളിക്കളത്തിന് പണം കണ്ടെത്താൻ വിവിധ മാർഗം തേടുകയാണ് സംഘാടകർ. ഇതിന്റെ ഭാഗമായി മുക്കട പാലത്തിനു സമീപം ഒരുക്കിയ ഫുഡ് പോയിന്റ് ഇതിനകം ജനശ്രദ്ധ പിടിച്ചു പറ്റി. നാടിന്റെ കളിക്കളം നാളേക്ക് വേണ്ടി എന്ന സന്ദേശം ഉയർത്തി മുക്കട പാലത്തിനു സമീപം നടന്ന വനിത കമ്പവലി മത്സരം വീക്ഷിക്കാൻ നാടൊന്നാകെ ഒത്തുകൂടി. മത്സരം കയനി മോഹനൻ ഉദ്ഘാടനംചെയ്തു. എൻ വിനോദ് അധ്യക്ഷനായി. എം ചന്ദ്രൻ, വി അമ്പൂഞ്ഞി, യു രതീഷ്, കെ വി അരുൺരാജ്, വി ജി അനീഷ്, കെ വി സന്ദീപ്, പി പി ലിനീഷ് എന്നിവർ സംസാരിച്ചു. മത്സരത്തിൽ ഇ എം എസ് ബാങ്ക് റോഡ് ഒന്നും ടീം പള്ളപ്പാറ രണ്ടും ഹരിത കർമസേന മൂന്നും സ്ഥാനം നേടി.

No comments