മലേഷ്യൻ കാർ റാലിയിൽ കാസർഗോഡ് മൊഗ്രാൽ സ്വദേശിയായ മൂസാ ഷെരീഫ്– കരംജിത് സഖ്യത്തിന് ഇരട്ടനേട്ടം
കാസർകോട് : ദേശീയ കാർറാലി ചാമ്പ്യൻഷിപ്പ് സ്വന്തമാക്കി ചരിത്രനേട്ടം കൈവരിച്ചതിന് പിന്നാലെ അന്തർദേശീയ റാലിയിലും മൂസാ ഷെരീഫ് കുതിക്കുകയാണ്. മലേഷ്യയിലെ സെപാങ്ങിൽ നടന്ന മലേഷ്യൻ കാർ റാലി ചാമ്പ്യൻഷിപ്പിന്റെ -2025 രണ്ടാം റൗണ്ടിൽ മൂസാഷെരീഫ്- കരംജിത് സിങ് സഖ്യത്തിന് ഉജ്വല വിജയം. മോട്ടോർ സ്പോർട്സ് അസോസിയേഷൻ ഓഫ് മലേഷ്യ സംഘടിപ്പിച്ച എംഎഎം ഫെസ്റ്റിവൽ ഓഫ് സ്പീഡ് റാലി- 2025ലും ഇവരായിരുന്നു ജേതാക്കൾ. ഇതോടെ ഇരട്ടനേട്ടമാണ് സഖ്യം
കൈവരിച്ചത്. മലേഷ്യക്കാരനായ കരംജിത് സിങ്ങിനെ ഒപ്പംകൂട്ടി ഒമ്പത് സ്പെഷ്യൽ സ്റ്റേജുകളിലും വ്യക്തമായ മേധാവിത്വം നേടിയാണ് ടീം എംആർയു മോട്ടോർ
സ്പോർട്സിന് വേണ്ടി കളത്തിലിറങ്ങിയ മൂസ ഷെരീഫ് വിജയകിരീടം ചൂടിയത്. ദേശീയ- അന്തർദേശീയ റാലികളിൽ തുടർച്ചയായി മുന്നേറ്റം നടത്തിവരുന്ന ഇന്ത്യൻ കാർ റാലി സർക്യൂട്ടിലെ മികച്ച നാവിഗേറ്ററാണ് മൊഗ്രാൽ പെർവാഡ് സ്വദേശിയായ മൂസാ ഷെരീഫ്.
No comments