ദേശീയ സീനിയർ വനിതാ ഫുട്ബോൾ താരം മടിക്കൈ ബങ്കളത്തെ പി മാളവികയെ മുഖ്യമന്ത്രി പിണറായി വിജയൻ അഭിനന്ദിച്ചു
മടിക്കൈ : ദേശീയ സീനിയർ വനിതാ ഫുട്ബോൾ താരം മടിക്കൈ ബങ്കളത്തെ പി മാളവികയെ മുഖ്യമന്ത്രി പിണറായി വിജയൻ അഭിനന്ദിച്ചു. ചൊവ്വാഴ്ച തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുടെ ഓഫീസിൽ എത്തിയപ്പോഴാണ് മാളവികയെ മുഖ്യമന്ത്രി അഭിനന്ദിച്ചത്. താനുൾപ്പെടെയുള്ള ദേശീയ, സംസ്ഥാന താരങ്ങൾ പരിശീലനം നേടിയ കക്കാട്ട് ഗവ. ഹയർസെക്കൻഡറി സ്കൂളിലെ മൈതാനം ആധുനിക സൗകര്യങ്ങളോടെ നവീകരിക്കണമെന്ന് ആവശ്യപ്പെട്ടുള്ള നിവേദനവും മാളവിക മുഖ്യമന്ത്രിക്ക് കൈമാറി. ഇക്കാര്യത്തിൽ അനുകൂല നടപടി ഉണ്ടാകുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി ബേബി, മുൻ എംപി പി കരുണാകരൻ, മടിക്കൈ പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി പ്രകാശൻ, മാളവിയുടെ അമ്മ മിനി എന്നിവരും കൂടെയുണ്ടായി.
No comments